ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടീം പ്രഖ്യാപനത്തിന് അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് 15 അംഗ ടീമിനെ പ്രഖ്യാപിക്കുക. ഒക്ടോബര്‍ 5ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ട് - ന്യൂസിലന്‍ഡ് മത്സരത്തോടെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക.
ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്ക് ആരെ പരിഗണിക്കും എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പരിക്കില്‍ നിന്ന് മോചിതനായ കെ.എല്‍ രാഹുലിനാണ് പ്രഥമ പരിഗണന എന്നാണ് സൂചന. പൂര്‍ണമായി കായികക്ഷമത വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ രാഹുലിന് നഷ്ടമായിരുന്നു. മറുഭാഗത്ത്, രാഹുലിന്റെ അഭാവത്തില്‍ ലഭിച്ച അവസരം ഇഷന്‍ കിഷന്‍ മികച്ച രീതിയില്‍ ഉപയോഗിച്ചതോടെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേയ്ക്കുള്ള മത്സരം കടുത്തത്.
ALSO READ: ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
അതേസമയം, ഇന്ത്യയുടെ പേസ് ആക്രമണത്തിന് ജസ്പ്രീത് ബുംറ നേതൃത്വം നല്‍കും. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് ടീമിലുണ്ടാകാനാണ് സാധ്യത. സ്പിന്നറായി യുസ്വേന്ദ്ര ചാഹലും ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ടീമിലെത്തിയേക്കും. ഏകദിന ക്രിക്കറ്റില്‍ മോശം റെക്കോര്‍ഡുള്ള സൂര്യകുമാര്‍ യാദവിന് ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ (C) ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (VC) രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...