Bsnl Latest Plans| ഇത്രയും ഗംഭീരമായൊരു പ്ലാനോ? 124 രൂപക്ക് ഒരു വർഷത്തേക്ക് 2GB

ഇതിനൊപ്പം തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളുമുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 5, 2022, 03:29 PM IST
  • ഇത് താരതമ്യേനെ ബി.എസ്.എൻ.എല്ലിൻറെ മികച്ച പ്ലാനുകളിൽ ഒന്ന് തന്നെയാണ്
  • 151 രൂപയുടെ മറ്റൊരു പ്ലാനും ബി.എസ്.എൻ.എൽ ലഭ്യമാക്കുന്നുണ്ട്
  • ഡാറ്റാ പ്ലാനുകൾ കോൾ നിരക്കുകൾ എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്തിയാണ് പുതിയ ബി.എസ്.എൻ.എൽ പ്ലാനുകൾ
Bsnl Latest Plans| ഇത്രയും ഗംഭീരമായൊരു പ്ലാനോ? 124 രൂപക്ക് ഒരു വർഷത്തേക്ക് 2GB

അല്ലറ ചില്ലറ തകരാറുകൾ പരാതിയാകുന്നുണ്ടെങ്കിലും അവയെ മറി കടക്കാൻ എന്ന വണ്ണം മികച്ച ചില പ്രീ പെയ്ഡ്  പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട് ബി.എസ്.എൻ.എൽ. ഡാറ്റാ പ്ലാനുകൾ കോൾ നിരക്കുകൾ എന്നിവയിലെല്ലാം വ്യത്യസ്തത പുലർത്തിയാണ്  പുതിയ ബി.എസ്.എൻ.എല്ലിൻറെ പ്ലാനുകൾ.

ഇത്തവണ ഗംഭീരമായ മറ്റൊരു പ്ലാനുമായി എത്തിയിരിക്കുകയാണ് ബി.എസ്.എൻ.എൽ. ഒരു വർഷത്തെ വാലിഡിറ്റിയിൽ 124 രൂപക്ക് 2GB ഡാറ്റയാണ് ബി.എസ്.എൻ.എൽ ഉപയോക്താക്കൾക്ക് നൽകുക. ഇതിനൊപ്പം തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന നിരവധി പ്ലാനുകൾ വേറെയുമുണ്ട്.

1498 രൂപക്ക് ഒരു പ്ലാൻ

ദിവസേന രണ്ട് ജി.ബി ഡാറ്റയാണ് 1498 രൂപയുടെ പ്ലാനിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇത് താരതമ്യേനെ ബി.എസ്.എൻ.എല്ലിൻറെ മികച്ച പ്ലാനുകളിൽ ഒന്ന് തന്നെയാണ്. മറ്റൊന്ന് 50 ദിവസത്തെ വാലിഡിറ്റിയിൽ ബി.എസ്.എൻ.എൽ ലഭ്യമാക്കിയിരിക്കുന്ന പ്ലാനുകളിലൊന്നാണ്. 198 രൂപയുടെ പ്ലാനുകളിലൊന്നാണിത്.ഇതിനൊപ്പം തന്നെ 151 രൂപയുടെ ഒരു പ്ലാനും ബി.എസ്.എൻ.എൽ ലഭ്യമാക്കുന്നുണ്ട്. 40 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്കായി ഇതിലൂടെ ലഭ്യമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News