BSNL Prepaid Plans: ഉത്സവകാലത്ത് അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ..! 269 രൂപയ്ക്ക് ലഭിക്കും അനവധി ആനുകൂല്യങ്ങള്‍

BSNL അതിന്‍റെ  പോർട്ട്ഫോളിയോയിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുതുതായി ചേർത്തിട്ടുണ്ട്. 269 രൂപയ്ക്കും 769 രൂപയ്ക്കും ലഭിക്കുന്ന ഈ പ്ലാനുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 01:36 PM IST
  • BSNL അതിന്‍റെ പോർട്ട്ഫോളിയോയിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുതുതായി ചേർത്തിട്ടുണ്ട്. 269 രൂപയ്ക്കും 769 രൂപയ്ക്കും ലഭിക്കുന്ന ഈ പ്ലാനുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്.
BSNL Prepaid Plans: ഉത്സവകാലത്ത് അടിപൊളി പ്ലാനുമായി ബിഎസ്എൻഎൽ..! 269 രൂപയ്ക്ക് ലഭിക്കും അനവധി ആനുകൂല്യങ്ങള്‍

BSNL Prepaid Plans: രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ഉത്സവകാലത്ത് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അടിപൊളി പ്ലാനുകളുമായി എത്തിയിരിയ്ക്കുകയാണ്.  BSNL അവതരിപ്പിച്ചിരിയ്ക്കുന്ന ഈ വില കുറഞ്ഞ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ നിരവധിയാണ്. 

രാജ്യത്തെ ടെലികോം മുമ്പന്‍മാരായ  റിലയൻസ് ജിയോ, എയർടെൽ , വി എന്നിവര്‍ നല്‍കുന്ന പ്ലാനുകള്‍ അവലോകനം ചെയ്തശേഷമാണ്  BSNL പ്ലാനുകള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. അതായത്, തങ്ങളുടെ  ഉപയോക്താക്കളെ സന്തോഷിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കാന്‍ BSNL തയ്യാറല്ല. 

അടുത്തിടെ, സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, എയർടെൽ , വി എന്നിവ തങ്ങളുടെ പ്ലാനുകളുടെ വില വർദ്ധിപ്പിച്ച് ഉപയോക്താക്കളുടെ അപ്രീതി നേരിടുകയാണ്. ആ അവസരത്തിലാണ് വില കുറഞ്ഞതും മികച്ചതുമായ പ്ലാനുകള്‍ അവതരിപ്പിച്ച് BSNL രംഗത്തെത്തുന്നത്.

Also Read:  PM Kisan Samman Yojana: കിസാൻ സമ്മാൻ നിധി സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങളുമായി കേന്ദ്രം

നിങ്ങളൊരു ബിഎസ്എൻഎൽ ഉപയോക്താവാണെങ്കിൽ നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യുന്നതിന് മുന്‍പ്  ഈ പ്ലാനുകളെപ്പറ്റി തീര്‍ച്ചയായും അറിഞ്ഞിക്കണം.

BSNL അതിന്‍റെ  പോർട്ട്ഫോളിയോയിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുതുതായി ചേർത്തിട്ടുണ്ട്. 269 രൂപയ്ക്കും 769 രൂപയ്ക്കും ലഭിക്കുന്ന ഈ പ്ലാനുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്. ഒന്നാമതായി  ഈ പ്ലാനുകള്‍ തമ്മില്‍ വാലിഡിറ്റിയില്‍ മാത്രമേ വ്യത്യാസം ഉള്ളൂ. രണ്ടു പ്ലാനുകളിലും ഒരേ ആനുകൂല്യങ്ങൾ ലഭ്യമാണ്.

Also Read: Vastu for Home: വീടിന്‍റെ പ്രധാന വാതിലിന് നിങ്ങള്‍ അറിയാത്ത ഒരു പ്രത്യേകത കൂടിയുണ്ട്...! എന്തെന്നറിയാമോ?

മിതമായ നിരക്കിൽ പരിധിയില്ലാത്ത ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് പുതിയ റീചാർജ് പ്ലാനുകള്‍ പരിശോധിക്കാം. 

BSNL 269 പ്രീപെയ്ഡ് പ്ലാൻ  (BSNL Rs 269 Pre Paid Plan) 

ബിഎസ്എൻഎല്ലിന്‍റെ  269 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളുകൾ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകൾ ചെയ്യാം.  കൂടാതെ എല്ലാ ദിവസവും 100 എസ്എംഎസ് സൗജന്യമാണ്. ബിഎസ്എൻഎൽ ട്യൂണുകളും കമ്പനി ഉപയോക്താക്കൾക്ക് സൗജന്യമായി നൽകുന്നു. അതായത്, കോളർ ട്യൂണിൽ നിങ്ങളുടെ പ്രിയപ്പെട്ട പാട്ടുകൾ സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയും. ഒരു മാസത്തിൽ എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ഇത് മാറ്റാനും സാധിക്കും.  അതായത്,  വേണമെങ്കിൽ, എല്ലാ ദിവസവും  നിങ്ങള്‍ക്ക്  ഒരു  പുതിയ കോളർ ട്യൂൺ സജ്ജമാക്കാം. 

ഈ ആനുകൂല്യങ്ങൾക്ക് പുറമെ ഇറോസ് എന്റർടൈൻമെന്റ്, ചലഞ്ചസ് അരീന ഗെയിംസ്, ലിസ്റ്റ്ൺ പോഡ്‌കാസ്റ്റ് സർവീസ്, ഹാർഡി മൊബൈൽ ഗെയിം സർവീസ്, ലോക്ധുൻ, സിങ് എന്നിവയുടെ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.  30 ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി. 

BSNL 769 പ്രീപെയ്ഡ് പ്ലാൻ ((BSNL Rs 769 Pre Paid Plan) 

നിങ്ങൾ BSNLന്‍റെ 769 രൂപയുടെ  പ്ലാന്‍ ഉപയോഗിച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ, 269 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഈ പ്ലാനിന്‍റെ വാലിഡിറ്റി വ്യത്യസ്തമാണ്. അതായത്, ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍,  പ്രതിദിനം 100 എസ്എംഎസ്, തുടങ്ങിയ സൗകര്യങ്ങള്‍  ലഭിക്കും. എന്നാല്‍, 90 ദിവസമായിരിയ്ക്കും ഇതിന്‍റെ  വാലിഡിറ്റി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News