JioPhone Prima 4G | വില 2,599 രൂപ, മികച്ച 4ജി ഫോണുമായി ജിയോ

ലളിതമായ ഫീച്ചറുകളുള്ള ഈ പുതിയ ഫോണിൽ, YouTube, WhatsApp തുടങ്ങിയ ജനപ്രിയ ആപ്പുകളും നിങ്ങൾക്കുണ്ട്.ഇതിന് പുറമെ ഫോൺ 23 ലധികം ലാംഗ്വേജുകളും സപ്പോർട്ട് ചെയ്യുന്നു

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 12:00 PM IST
  • ഇന്ത്യയിൽ ജിയോഫോൺ പ്രൈമ 4ജിയുടെ വില ഏകദേശം 2,599 രൂപയാണ്
  • നീല, മഞ്ഞ നിറങ്ങളിലാണ് ഇതെത്തുന്നത്
  • ഇതോടൊപ്പം ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്
JioPhone Prima 4G | വില  2,599 രൂപ, മികച്ച 4ജി ഫോണുമായി ജിയോ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ, റീ ചാർജ് പ്ലാനുകൾ നൽകുന്നതിനൊപ്പം മികച്ച 4ജി ഫോണുകളും വാഗ്ദാനം ചെയ്യുന്നു. വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഈ മൊബൈലിൽ നിങ്ങൾക്ക് സൗകര്യാർത്ഥം ഉപയോഗപ്രദമായ ആപ്പുകളും വാഗ്ദാനം ചെയ്യുന്നു.  ജിയോഫോൺ പ്രൈമ 4ജി എന്ന പേരിൽ പുറത്തിറക്കിയതാണീ ഫോൺ.

ലളിതമായ ഫീച്ചറുകളുള്ള ഈ പുതിയ ഫോണിൽ, YouTube, WhatsApp തുടങ്ങിയ ജനപ്രിയ ആപ്പുകളും നിങ്ങൾക്കുണ്ട്.ഇതിന് പുറമെ ഫോൺ 23 ലധികം ലാംഗ്വേജുകളും സപ്പോർട്ട് ചെയ്യുന്നു. 1800mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഇതിന്റെ വിലയും മറ്റ് സവിശേഷതകളും മനസ്സിലാക്കാം. 

ജിയോഫോൺ പ്രൈമ 4ജിയുടെ ഇന്ത്യൻ വില

ഇന്ത്യയിൽ ജിയോഫോൺ പ്രൈമ 4ജിയുടെ വില ഏകദേശം 2,599 രൂപയാണ്. നീല, മഞ്ഞ നിറങ്ങളിലാണ് ഇതെത്തുന്നത്. നിങ്ങൾക്ക് ഇത് JioMart-ൽ നിന്ന് വാങ്ങാം. ഇതോടൊപ്പം ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോഫോൺ പ്രൈമ 4ജി സ്പെസിഫിക്കേഷനുകൾ

JioPhone Prima 4G-യിൽ, 320×240 പിക്സൽ റെസല്യൂഷനോട് കൂടിയ TFT ഡിസ്പ്ലേയാണുള്ളത്. 128 ജിബി വരെ എക്സ്റ്റൻറ് ചെയ്യാവുന്ന സ്റ്റോറേജ് ഇതിലുണ്ട്. ഈ ഫോൺ 4G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നു. ഇത് 23 ഭാഷകളെ സപ്പോർട്ട് ചെയ്യുന്നു. 0.3എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.

കണക്റ്റിവിറ്റിക്കായി ഈ ഫോണിന്  5.0 ബ്ലൂടൂത്ത് സപ്പോർട്ട് ചെയ്യുന്നുണ്ട്. WhatsApp, Facebook, YouTube, Google Maps എന്നിവ പോലുള്ള ജനപ്രിയ ആപ്പുകളും ഇതിൽ ഉൾപ്പെടുന്നു. YouTube, JioTV, Jio Cinema, JioSaavn, JioNews എന്നീ ആപ്പുകളും കമ്പനി ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News