ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗാസസ് (Pegasus) എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്പൈവെയർ ആയ പെഗാസസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ മാത്രം ഈ സ്പൈവെയർ ചോർത്തിയത് മൂന്നൂറോളം ആളുകളുടെ വിവരങ്ങളാണ്. ഇതിൽ തന്നെ മോദി മന്ത്രിസഭയിലെ 2 മന്ത്രിമാരും മൂന്ന് പ്രതിപക്ഷ നേതാക്കളും നിരവധി മാധ്യമ പ്രവർത്തകരും ഉൾപ്പെടും.
എന്താണ് പെഗാസസ്?
ഇസ്രയേലി കമ്പനിയായ എൻഎസ്ഒ നിർമിച്ച് വിപണിയിൽ എത്തിച്ച സ്പൈവെയർ (Spyware) ആണ് പെഗാസസ്. ഇത് ഒരാളുടെ കംപ്യൂട്ടറിലോ ഫോണിലോ ലാപ്‌ടോപിലോ കടന്ന് അതിലെ വിവരങ്ങൾ അനധികൃതമായി മറ്റൊരു സർവറിലേക്ക് മാറ്റും. ഈ വിവരങ്ങൾ ആഗോളതലത്തിൽ കൃത്യമായി പരിശോധിച്ച വിദേശ സർക്കാരുകൾക്ക് മാത്രമേ കൈമാറുകയുള്ളൂവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഇന്റർനെറ്റുമായി (Internet) ബന്ധിപ്പിച്ചിട്ടുള്ള ഏത് ഉപകരണത്തിലും വളരെ എളുപ്പത്തിൽ ഇട്ടാണ് കഴിയുമെന്നതാണ് പെഗാസസിന്റെ പ്രത്യേകത. വിദഗ്‌ദ്ധർ നൽകുന്ന വിവരം അനുസരിച്ച് അപ്ഡേറ്റ് ചെയ്യപ്പെട്ട പെഗാസസിന് മെസ്സേജോ ലിങ്കുകളോ ക്ലിക്ക് ചെയ്യാതെ തന്നെ ഉപകരണങ്ങളിൽ കടന്ന് കൂടാൻ കഴിയും.
ALSO READ: Pegasus Phone Tapping: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ വി.ഐ.പികളുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് സംശയം
മിക്ക സ്പൈവെയറുകളും സ്റ്റാക്കർവെയറുകളും ആന്റിതെഫ്‌റ് ആപുകളായി ആണ് ഫോണുകളിൽ എട്ടാറുള്ളത് . വൈറസുകളും മാൽവേറുകളും ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. എന്നാൽ സ്പൈവെയറുകളും സ്റ്റാക്കർവെയറുകളും സാധാരണയായി ഉപയോഗമുള്ള അപ്പുകളായി എത്തി മറഞ്ഞിരുന്ന് വിവരങ്ങൾ ചോർത്താറാണ് പതിവ്.
നമ്മുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ എത്തുന്ന ഇത്തരം സ്പൈവെയറുകളും സ്റ്റാക്കർവെയറുകളും മറ്റൊരു സർവറിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും പ്രവർത്തിക്കുന്നത്. ഇത് ക്യാമറ തനിയെ ഓൺ ആക്കുകയും, മൈക്രോഫോണുകൾ ഓണക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
ഇവ നിങ്ങളുടെ ചട്ടുകളിൽ നിന്നും, കോണ്ടാക്ടുകളിൽ നിന്നും, ഡാറ്റ ബാക്കപ്പിൽ നിന്നുമൊക്കെ വിവരങ്ങൾ ശേഖരിക്കും. അത് നിങ്ങൾ സംസാരിക്കുന്നത് റെക്കോർഡ് ചെയ്യുകയും, കലണ്ടറിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും, എസ്എംഎസ്, ഇമെയിലുകൾ എന്നിവയിലെ വിവരങ്ങൾ കൈമാറുകയും ചെയ്യും. ഈ സ്പൈവെയറുകൾ കണ്ടെത്തുന്നത് വരെ ഇവ നിയന്ത്രിക്കുന്ന സർവറിലേക്ക് വിവരങ്ങൾ കൈമാറിക്കൊണ്ടിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...