Redmi Pad 5: ഗംഭീര ഫീച്ചർ, മികച്ച ബാറ്ററി ലൈഫ് ; റെഡ്മി പാഡ്-5 ഒരു പൊളി ഐറ്റം തന്നെ

ഏകദേശ വില നോക്കിയാൽ 25000-നും 27000-നും ഇടയിലായിരിക്കും ഇന്ത്യയിൽ ഇതിന്

Written by - Zee Malayalam News Desk | Last Updated : May 3, 2022, 03:54 PM IST
  • റെഡ്മി പാഡ്-5 ൻറെ ബാറ്ററി ലൈറ് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല
  • 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് റെഡ്മി പാഡ്-5നുള്ളത്
  • ഇന്ത്യയിലെ വില 26,999 രൂപയായിരിക്കും എന്നും അഭ്യൂഹങ്ങളുണ്ട്
Redmi Pad 5: ഗംഭീര ഫീച്ചർ, മികച്ച ബാറ്ററി ലൈഫ് ; റെഡ്മി പാഡ്-5 ഒരു പൊളി ഐറ്റം തന്നെ

ന്യൂഡൽഹി: ഇന്ത്യയിൽ എത്തിയിട്ടില്ലെങ്കിലും  റെഡ്മി പാഡ് 5 ഒരു പൊളി ഐറ്റം എന്ന് തന്നെയാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.  120Hz റിഫ്രഷ് റേറ്റ് ഉള്ള 10.95 ഇഞ്ച് 2.5K+ ഡിസ്‌പ്ലേയായിരിക്കും  ഇതിനുള്ളത്. 2560×1600 പിക്സലുകൾ ഡിസ്പ്ലെയ്ക്ക് ഒരു വൈഡ് ലുക്ക് നൽകുന്നുണ്ട്.

ഏകദേശ വില നോക്കിയാൽ 25000-നും 27000-നും ഇടയിലായിരിക്കും ഇന്ത്യയിൽ ഇതിൻറെ വില . എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.ചൈനയിൽ പാഡ് -5ന് CNY 1,999 (ഏകദേശം 23,100 രൂപ) വിലവരും. ഇന്ത്യയിലെ വില 26,999 രൂപയായിരിക്കും എന്നും അഭ്യൂഹങ്ങളുണ്ട്. 

Also Read: Flipkart Big Saving Day Sale: സ്മാർട്ട് ടിവിക്കും ഫോണിനും മികച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് സേവിങ്സ് ഡേ

റിപ്പോർട്ടുകൾ പ്രകാരം ഗംഭീര ഫീച്ചറുകളാണ് ഫോണിനുള്ളത്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765G SoC ആയിരിക്കും ഇതിൻറെ പ്രോസസ്സർ.5G സപ്പോർട്ട് ആയിരിക്കും ഇതെന്നാണ് സൂചനകൾ.

അതേസമയം റെഡ്മി പാഡ്-5 ൻറെ ബാറ്ററി ലൈറ് സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. എങ്കിലും അൾട്രാ ഫാസ്റ്റ് ചാർജിംഗാണ് ഫോൺ സപ്പോർട്ട് ചെയ്യുന്നതെനനാണ് റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ക്യാമറയും ഇത് സപ്പോർട്ട് ചെയ്യും.

ALSO READ: POCO M4 5G : കുറഞ്ഞ വിലയിൽ 50 മെഗാപിക്സൽ ക്യാമറയുമായി പോക്കോ എം 4 5ജി ഫോണുകൾ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് റെഡ്മി പാഡ്-5നുള്ളത്. ഇതിനുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിനൊപ്പം 8720mAh ബാറ്ററി കപ്പാസിറ്റിയാണ് പാഡിന് കൂടുതൽ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഇതു വരെ എപ്പോഴാണ് പാഡ് ഇന്ത്യയിലെത്തുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News