ഇപ്പോൾ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്ട്സ്ആപ്പ് (WhatsApp) . ലോകത്തെമ്പാടുമുള്ള ആളുകൾ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെയായി ബന്ധപ്പെടാൻ തെരഞ്ഞെടുക്കുന്നത് വാട്ട്സ് ആപ്പാണ്. അതിലൂടെ എല്ലാവരും സ്റ്റിക്കറും, വീഡിയോകളും, ഫോട്ടോകളും (Photos) ഒക്കെ അയക്കാറുണ്ട്. പക്ഷെ ഫോട്ടോകൾ അയക്കുമ്പോൾ മിക്കപ്പോഴും ഫോട്ടോകളുടെ ക്വാളിറ്റി നഷ്ടപ്പെടാറുണ്ട്. പലപ്പോഴും ശരിക്കുള്ള ക്വാളിറ്റിയെക്കാൾ വളരെ കുറഞ്ഞ ക്വാളിറ്റിയിലുള്ള ഫോട്ടോകളാണ് ലഭിക്കാറുള്ളത്.
ഫയലുകൾ വേഗത്തിൽ അയക്കാൻ വേണ്ടി വാട്ട്സ് ആപ്പ് ഇമേജുകൾ 70 ശതമാനം വരെ കംമ്പ്രസ്സ് ചെയ്യാറുണ്ട്. അതേസമയം ഫോട്ടോകൾ അതിന്റെ അതെ ക്വാളിറ്റിയിൽ തന്നെ അയക്കാൻ ചില പൊടികൈകൾ ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം?
ALSO READ: UPI Payment without Internet : ഇന്റർനെറ്റ് ഇല്ലെങ്കിലും യുപിഐ ഉപയോഗിച്ച് പണം അയക്കാം
വാട്ട്സ്ആപ്പിലൂടെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ ചെയ്യേണ്ടതെന്തൊക്കെ?
സ്റ്റെപ് 1 : നിങ്ങളുടെ വാട്ട്സ് ആപ്പ് അക്കൗണ്ട് തുറക്കുക, അതിൽ നിന്ന് നിങ്ങൾക്ക് ആർക്കാണോ ഫോട്ടോ അയക്കേണ്ടത് അവരുടെ കോൺടാക്ട് എടുക്കുക.
സ്റ്റെപ് 2 : കോണ്ടാക്ടിൽ ക്യാമറ ഐക്കണിന് അടുത്തായി കാണുന്ന പേപ്പർ ക്ലിപ്പ് ഐക്കൺ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 3 : അപ്പോൾ നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും. അതിൽ നിന്ന് ഡോക്യൂമെന്റസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ALSO READ: 5G സേവനങ്ങൾ 2022 മുതൽ, ആദ്യം തുടങ്ങുക 13 നഗരങ്ങളിൽ
സ്റ്റെപ് 4 : നിങ്ങളുടെ ഡോക്യൂമെന്റിൽ നിന്ന് അയക്കേണ്ട ഫോട്ടോ തെരഞ്ഞെടുക്കുക. നിങ്ങൾക്ക് ഫോട്ടോ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ‘Browse other docs’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
സ്റ്റെപ് 5 : അതിൽ നിന്ന് ഫോട്ടോ കണ്ടെത്തി സെലക്ട് ചെയ്ത്, അയക്കുക. ഡോക്യൂമെന്റിന്റെ സൈസ് അനുസരിച്ച് സിക്കന് എടുക്കുന്ന സമയവും വർധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...