വിദ്യാർത്ഥികൾക്കുള്ള ഫീസും പ്രവര്‍ത്തന ചിലവുകളും സർക്കാർ വഹിക്കുന്നതാണ്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലാണ് എമിറേറ്റ് സ്കൂൾ എസ്റ്റാബ്ലിഷിന്റെ മേൽനോട്ടത്തിൽ പുതിയ മാതൃക ആദ്യം പരിചയപ്പെടുത്തുക. 2024 മുതൽ ഇതേ മാതൃക അഞ്ച്, ആറ് ക്ലാസുകളിലും നടപ്പാക്കും.
യുഎഇ ഇന്ത്യ സംയുക്ത പരിശീലനങ്ങളും സൈനികാഭ്യാസങ്ങളും നടത്തുന്നതും അന്താരാഷ്ട്ര സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. സമുദ്ര സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ട്. ഭീകര ശൃംഖലകൾ, ഭീകരർക്ക് സഹാസം നൽകുന്ന സംഘടനകള്‍, സാമ്പത്തിക സ്രോതസ്സുകൾ എന്നിവയ്ക്കെതിരെ ഇരുരാജ്യങ്ങളും സംയുക്ത നടപടി സ്വീകരിക്കും.
ലബനാൻ ഖുബൂസിന് 19 ശതമാനമാണ് വില വർദ്ധിച്ചത്. 2.65 ദിർഹമായിരുന്ന ലബനാൻ ഖുബൂസിന് ഇപ്പോൾ 3.15 ദിർഹമാണ് വില. മൂന്ന് ദിർഹമായിരുന്ന ഈജിപ്ഷ്യൻ ഖുബൂസിന്റെ വില മൂന്നര ദിർഹമായി ഉയർന്നു. 4.05 ദിർഹം വിലയുണ്ടായിരുന്ന ഒരു പാക്കറ്റ് അറബ് റൊട്ടിക്ക് പുതിയ വില 5.05 ദിർഹമാണ്.
വാനര വസൂരി കോവിഡിനെ അപേക്ഷിച്ച് അത്ര തീവ്രതയുള്ള പകർച്ചവ്യാധിയല്ല. മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗത്തിൽ വാനര വസൂരിക്ക് പടരാനാവില്ല. അതോടൊപ്പം രോഗം പിടിപെടുന്ന തോതും മരണ നിരക്കും നന്നേ കുറവാണ്.
ദുബായ് ഹെൽത്ത് അതോറിറ്റിയും എല്ലാ ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരോട് സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാനും സർക്കുലറിൽ പറയുന്നു.
പൊടിക്കാറ്റും ചൂടും രാജ്യത്ത് ശക്തമാകുന്നു. ചൂട് 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കടൽ ക്ഷോഭത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയെത്തുമെന്നും മുന്നറിയിപ്പുണ്ട്.
കസ്റ്റമർ സർവീസിലും ഹോസ്പിറ്റാലിറ്റിയിലും ഒരു വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം എന്നത് നിർബന്ധമാണ്.
യുഎഇയുടെ ആദ്യ പ്രസിഡന്റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.
ഈദ് ആഘോഷങ്ങളുടെ സാഹചര്യത്തിൽ യുഎഇയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സുരക്ഷ കർശനമാക്കിയത്. കൂടാതെ സന്നദ്ധ സംഘനടനകളുടെ പ്രവർത്തകരെയും സുരക്ഷയ്ക്കായി നിയോഗിക്കുന്നുണ്ട്.
അയൽ രാജ്യങ്ങളിൽ കൂടുതൽ ദിവസം ഈദുൾ ഫിത്തർ അവധികൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സമീപത്തെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ വിനോദ സഞ്ചാരികൾ യു.എ.ഇയിലേക്ക് വരാൻ സാധ്യതയുള്ളതായാണ് വ്യവസായ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നത്.
കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുകയാണ് അറബ് രാജ്യങ്ങൾ. നേരത്തെ യുഎഇ സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാരത്തിനുമായി പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വാക്സിൻ സർട്ടിഫിക്കറ്റ് മതി എന്നുള്ളതാണ് ഏറ്റവും പുതിയ ഇളവ്.
പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കാന്‍ കാര്യക്ഷമമായ നടപടികളുമായി UAE. അതായത് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ നല്കിയാല് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര ചെയ്യാനുള്ള അവസരമൊരുക്കുകയാണ് യുഎഇ ഭരണകൂടം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.