Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പഠനം പൂർത്തിയാക്കാൻ യുക്രൈനിലേക്ക് മടങ്ങുന്നത് നിരവധി വിദ്യാർത്ഥികൾ. കേരളത്തിൽ നിന്നു മാത്രം പോയത് നൂറോളം വിദ്യാർത്ഥികൾ. ഇന്ത്യയിൽ നിന്ന് പോയത് 180 ഓളം വിദ്യാർത്ഥികൾ.
യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് യുഎൻഎസ്സി യോഗം ചേർന്നത്. യോഗം ആരംഭിച്ചതിനു പിന്നാലെ യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെയുള്ള യുക്രൈൻ പ്രസിഡന്റിന്റെ പങ്കാളിത്തം സംബന്ധിച്ച് പ്രൊസിജറൽ വോട്ടിന് അഭ്യർത്ഥിച്ചു.
പുറത്താക്കാനുള്ള കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യ, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കുന്നതായി സെലെൻസ്കി പ്രഖ്യാപിക്കുകയായിരുന്നു.
Russia Ukraine War: യുക്രൈനിന് കൂടുതൽ മിസൈലുകൾ നൽകി സഹായിക്കാൻ ശ്രമിച്ചാൽ റഷ്യ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രസിഡന്റ് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രൈൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ പ്രധാന നഗരങ്ങളിലെല്ലാം തീമഴ പെയ്യിച്ച് റഷ്യ. കീവിൽ 25 നില ഫ്ലാറ്റിന്റെ താഴത്തെ രണ്ടു നിലകൾ മിസൈൽ ആക്രമണത്തിൽ തകർത്തു. അതിൽ പ്രാഗ് ആസ്ഥാനമായുള്ള റേഡിയോ ലിബർട്ടിയുടെ ജേർണലിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.