Russia Ukraine Crisis: ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി

Russia Ukraine Crisis: നിലവിലെ സുരക്ഷാ സാഹചര്യവും സമീപകാലത്ത് വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്ത് യുക്രൈനിലേക്ക് ആരും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 01:00 PM IST
  • ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി
  • റഷ്യ-യുക്രൈൻ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം
  • ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദ്ദേശമുണ്ട്
Russia Ukraine Crisis: ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ ഇന്ത്യൻ എംബസി

ന്യൂഡല്‍ഹി: Russia Ukraine Crisis: ഇന്ത്യൻ പൗരൻമാരോട് അടിയന്തരമായി യുക്രൈൻ വിടാൻ നിര്‍ദ്ദേശം നല്‍കി എംബസി. റഷ്യ-യുക്രൈൻ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദ്ദേശം ഇന്ത്യൻ എംബസി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസിയിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: Russia-Ukraine War: റഷ്യ-യുക്രൈൻ യുദ്ധം വീണ്ടും രൂക്ഷമാകുന്നു; റഷ്യ-ക്രിമിയ പാലത്തിൽ സ്ഫോടനം, മൂന്ന് പേർ കൊല്ലപ്പെട്ടു

അതുപോലെ ആരും യുക്രൈനിലേക്ക് യാത്ര പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. യുക്രൈനിലേക്ക് പോകുന്നതിന്  എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറി കടന്ന്  മലയാളികളുൾപ്പെടെ ഒട്ടേറെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ പഠനം പൂർത്തീകരിക്കാനായി തിരിച്ചു പോയത്. സീ മലയാളം ന്യൂസ് ആയിരുന്നു ഈ സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികൾ അപകടകരമായ ഈ തീരുമാനമെടുക്കാനുള്ള കാരണവും വാർത്തയിൽ വിശദമാക്കിയിരുന്നു. കേരളത്തിൽ നിന്നുമാത്രം 100 ൽ അധികം പേർ യുക്രൈനിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രണ്ട് പേർ മാത്രമാണ് തങ്ങളുമായി ബന്ധപ്പെട്ട് തിരിച്ചുപോകുന്നതിനെ കുറിച്ച് സംസാരിച്ചത് എന്നാണ് നോർക്ക അധികൃതർ വ്യക്തമാക്കി. മറ്റുള്ളവർ എല്ലാം രഹസ്യമായാണ് പോയിട്ടുള്ളത്. ഇന്ത്യയിൽ നിന്നുമാത്രം 500 പേർ ഇങ്ങനെ യുക്രൈനിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് സൂചന. പോയവരിൽ ഭൂരിഭാഗവും അവസാനവർഷ എംബിബിഎസ് വിദ്യാർത്ഥികളാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാനം ഇല്ലാത്തതിനാൽ മറ്റ് രാജ്യങ്ങളിൽ പോയി, അവിടെ നിന്നാണ് യാത്ര പൂർത്തീകരിക്കുന്നത്. 

ഇതിനിടയിൽ യുക്രൈനിലെ നാല് പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍ ഉത്തരവിറക്കി. ഇതിനെ തുടര്‍ന്നാണ് ഇങ്ങനൊരു നിർദ്ദേശം എംബസി റത്തിറക്കിയത്.  യുക്രൈനിലെ നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. സൈത്തൊമിര്‍, നിപ്രോ മേഖലകളില്‍ വൈദ്യുതി, ജലവിതരണം എന്നിവ തടസപ്പെട്ടിരിക്കുകയാണ്. റഷ്യന്‍, ഇറാന്‍ നിര്‍മിത കമികാസി ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് ഇതിനിടയിൽ അമേരിക്ക ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Also Read: നായ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ? കണ്ടുനോക്കൂ... വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

റഷ്യയും യുക്രൈനും തമ്മിലുള്ള കനത്ത പോരാട്ടം ഫെബ്രുവരി 24 ന് ആരംഭിച്ചശേഷം ഇന്ത്യക്കാരെല്ലാം മടങ്ങി വന്നിരുന്നു.  ഇതിനിടയിൽ കുറെ എംബിബിഎസ് വിദ്യാർത്ഥികൾ മടങ്ങിപ്പോയിരുന്നു. ഒക്ടോബർ 11 ന് റഷ്യ യുക്രൈൻ തലസ്ഥാനത്തിന് നേരെ വിപുലമായ മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ എംബസി നൽകുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ യുക്രൈനിലുണ്ടായിരുന്ന  20,000 ത്തോളം പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ  ഇന്ത്യയുടെ 'ഓപ്പറേഷൻ ഗംഗ' യിലൂടെ കഴിഞ്ഞു.  എന്നാൽ ഈ സമയത്ത് തൊഴിൽപരമായും കുടുംബപരമായുമുള്ള കാരണത്താൽ "റെസിഡൻസി പെർമിറ്റ്" ഉള്ള ഏകദേശം 500 ഇന്ത്യൻ പൗരന്മാർ യുക്രൈനിൽ തന്നെ തുടർന്നിരുന്നു.  ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യവും സമീപകാലത്തായി ഇരുരാജ്യങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന ശത്രുതയും കണക്കിലെടുത്താണ് യുദ്ധത്തിൽ തകർന്ന രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുക്രൈനിലെ ഇന്ത്യൻ എംബസി ഇന്നലെ പൗരന്മാർക്ക് എത്രയും പെട്ടെന്ന് യുക്രൈൻ വിടാനുള്ള നിർദ്ദേശം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News