ഞായറാഴ്ച പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ബജൗറിലെ ഖാറിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകരുടെ കൺവെൻഷനിലാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.
ALSO READ: അത്ഭുതം... ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന മൗണ്ടൻ ഗോട്ട്സ്..! വീഡിയോ വൈറൽ
പലരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നിയമപാലകർ പ്രദേശം വളഞ്ഞിരിക്കുകയാണ്. അഞ്ച് ആംബുലൻസുകൾ സ്ഥലത്തെത്തിയതായി ഒരു രക്ഷാപ്രവർത്തകർ പ്രതികരിച്ചു.
Please Check Back For Updates...