വാഷിംഗ്ടണ്‍: ആഗോള ആരോഗ്യ പങ്കാളിത്ത൦, കൊറോണയെ നേരിടാന്‍ കൈയച്ച് സംഭാവന നല്‍കുകയാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്....
ബിൽ ഗേറ്റ്സും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കും ചേർന്ന് ആഗോള ആരോഗ്യ പങ്കാളിത്തത്തിനായി 20 മില്യൺ ഡോളർ സംഭാവന നൽകിയിരിക്കുകയാണ്. കോവിഡിനെതിരായ വാക്സിന് കണ്ടെത്തുന്ന മുറയ്ക്ക് അതിന്റെ ലഭ്യത ആഫ്രിക്കയില്‍ ഉറപ്പാക്കുക എന്നതാണ് ഈ സംഭാവനകൊണ്ട് ലക്ഷ്യമിടുന്നത്.
റോയിട്ടേഴ്സ് നല്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്, ഗേറ്റ്സ്, ടിക്ക് ടോക്ക് എന്നിവർ 10 ദശലക്ഷം ഡോളർ ഗാവിക്ക് നൽകിയിരിയ്ക്കുകയാണ്. ഗാവി വാക്സിൻ അലയൻസ്, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾക്ക് വാക്സിനുകൾ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംര൦ഭമാണ്. ഇതിലൂടെ ആഫ്രിക്കയ്ക്ക് സഹായമെത്തിക്കുക എന്നതാണ് ബിൽ ഗേറ്റ്സും ടിക് ടോക്കും ലക്ഷ്യമിടുന്നത്.
കൊറോണ വൈറസിനെതിരായ പ്രതിരോധത്തിന്റെ ശബ്ദമായി മാറിയിരിയ്ക്കുകയാണ് ലോകത്തെ രണ്ടാമത്തെ കോടീശ്വരനും മൈക്രോസോഫ്ട് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. കോവിഡ് പ്രതിരോധത്തിനായി ഇതിനോടകം ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ചാരിറ്റബിൾ ഫൗണ്ടേഷൻ $250 മില്യൺ ആണ് നീക്കിവച്ചിട്ടുള്ളത്...
Also read: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ $150 മില്യൺ നല്കി ഗേറ്റ്സ്....
അതേസമയം , കോവിഡിന്റെ രണ്ടാംവരവ് ഭീകരമാകുമെന്ന് അദ്ദേഹം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്. കോവിഡ് നിയന്ത്രണവിധേയമാകാതെ രാജ്യം തുറന്നുകൊടുത്താല്‍ രണ്ടാംവരവ് ഭീകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Also read: ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്....