Freedom Convoy | വാക്സിൻ നിർബന്ധമാക്കിയതിന് കാനഡയിൽ ട്രക്കുകളിലെത്തി പ്രതിഷേധം; പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

അതേസമയം 1000ത്തിലധികം പ്രതിഷേധക്കർ പാർലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 04:26 PM IST
  • അതേസമയം 1000ത്തിലധികം പ്രതിഷേധക്കർ പാർലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധ പങ്കുച്ചേർന്നിരിക്കുന്നതെന്നാണ് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • പ്രതിഷേധത്തെ ഫ്രീ കോൺവോയ് എന്നാണ് പേരിട്ടിക്കുന്നത്.
Freedom Convoy | വാക്സിൻ നിർബന്ധമാക്കിയതിന് കാനഡയിൽ ട്രക്കുകളിലെത്തി പ്രതിഷേധം; പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ഒട്ടാവ : കോവിഡ് 19 വാക്സിൻ നിർബന്ധമാക്കിയതിനെതിരെ കാനഡയിൽ സർക്കാരിനെതിരെ പ്രതിഷേധം. ട്രക്കുകളിലും മറ്റ് വലിയ വാഹനങ്ങളുമായിയാണ് പ്രതിഷേധക്കാർ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് എത്തി ചേർന്നിരിക്കുന്നത്. കോവിഡ് വാക്സിൻ നിർബന്ധമാക്കയതും മറ്റ് ആരോഗ്യ സമബന്ധമായ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ തലസ്ഥാനത്തെത്തിയിരിക്കുന്നത്.

അതേസമയം 1000ത്തിലധികം പ്രതിഷേധക്കർ പാർലമെന്റിന് സമീപം തടിച്ച് കൂടിയതിന് പിന്നാലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും ഒപ്പം കുടുംബത്തെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധ പങ്കുച്ചേർന്നിരിക്കുന്നതെന്നാണ് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിഷേധത്തെ ഫ്രീ കോൺവോയ് എന്നാണ് പേരിട്ടിക്കുന്നത്. 

ALSO READ : Covid19: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും: ബോറിസ് ജോൺസൺ

അമേരിക്കൻ അതിർത്തികൾ താണ്ടുന്ന ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും വാക്സിനേഷൻ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തലസ്ഥാനത്തേക്ക് പ്രതിഷേധം ഇരമ്പി എത്തിയത്. ട്രക്ക് ഡ്രൈവർമാർക്കൊപ്പം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാധാരണക്കാരും പ്രതിഷേധത്തിൽ പങ്കുചേരുകയും ചെയ്തു. 

ALSO READ : പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്!

പാർലമെന്റ് പരിസരത്തേക്ക് 100 കണക്കിന് പ്രതിഷേധക്കാരെത്തിയതോടെ പ്രദേശത്ത് കലാപത്തിന് സാധ്യതയുണ്ടെന്ന് പോലീസിന്റെ നിഗമനം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News