മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ (Mexico) പസഫിക് തീരത്ത് വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 7.17നാണ് ഭൂചലനം അനുഭവപ്പെട്ടത്.
Initial reports of damage in Acapulco, Mexico, following a magnitude 7.0 #earthquake. pic.twitter.com/UPDfILdbah
— Tyler Roney (@TylerJRoney) September 8, 2021
ഗ്വറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങൾ വീടുകളിൽ നിന്നിറങ്ങി റോഡുകളിൽ തടിച്ചുകൂടി.
പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള അകപുൽകോയിൽ നിന്ന് എട്ട് മൈൽ അകലെ ലോസ് അർഗാനോസ് ഡി സാൻ ഓസ്റ്റിനിലാണ് ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തെ തുടർന്ന് സുനാമി ഭീഷണി ഉണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...