വാഷിംഗ്ടൺ: ഉക്രെയ്നിനെതിരെ ആക്രമണം നടത്തിയാൽ റഷ്യക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഉക്രെയ്നിലെ ഏത് അധിനിവേശത്തിനുമെതിരെയും പ്രതികരിക്കും. ഉക്രെയ്നിന് സമീപം ഒരു ലക്ഷത്തോളം സൈനികരെ റഷ്യ വിന്യസിച്ചതായും ഏത് നിമിഷവും ആക്രമണം ഉണ്ടായേക്കാമെന്നും യുഎസ് വ്യക്തമാക്കുന്നു.
President Biden spoke with President Vladimir Putin today to make clear that if Russia further invades Ukraine, the U.S. and our allies will impose swift and severe costs on Russia. President Biden urged President Putin to engage in de-escalation and diplomacy instead. pic.twitter.com/HqK0b65kFm
— The White House (@WhiteHouse) February 12, 2022
റഷ്യ ഉക്രെയ്നിനെ ഏത് നിമിഷവും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് യുഎസും സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകിയതിന് ശേഷം ഇരു രാജ്യങ്ങളുടെയും നേതാക്കൾ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. റഷ്യ ഉക്രെയ്‌നിൽ കൂടുതൽ അധിനിവേശം നടത്തുകയാണെങ്കിൽ, അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് അതിശക്തമായി പ്രതികരിക്കുമെന്നും റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തുമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഉക്രെയ്നിലെ റഷ്യൻ അധിനിവേശം വ്യാപകമായ ദുരിതങ്ങൾ സൃഷ്ടിക്കുമെന്നും ബൈഡൻ ആവർത്തിച്ചു. എന്നാൽ, നാറ്റോ സഖ്യകക്ഷികളുടെ ആക്രമണത്തിനെതിരെ സുരക്ഷ നിലനിർത്താനാണ് ഉക്രെയ്ൻ അതിർത്തിക്ക് സമീപം സൈനികരെ വിന്യസിച്ചതെന്ന് റഷ്യ വാദിക്കുന്നു. യുഎസിന് പുറമേ, ഇസ്രായേൽ, പോർച്ചുഗൽ, ബെൽജിയം എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ഉക്രെയ്ൻ വിടണമെന്ന് ആഹ്വാനം ചെയ്തിരുന്നു. 150 സൈനിക പരിശീലകരെ ഉക്രെയ്നിൽ നിന്ന് പിൻവലിക്കുകയാണെന്ന് യുഎസ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...