Israel Hamas war: ഹമാസിലെ ഒരു ജീവനെ പോലും വെറുതേ വിടില്ല; വീണ്ടും മുന്നറിയിപ്പുമായി നെതന്യാഹു

Israel - Hamas Attack Updates: പോരാട്ടം തുടരുന്നിടത്തോളം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണങ്ങളോ തീരുമാനങ്ങളോ സർക്കാർ പാസാക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Oct 12, 2023, 11:52 AM IST
  • ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതൽ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട് .
Israel Hamas war: ഹമാസിലെ ഒരു ജീവനെ പോലും വെറുതേ വിടില്ല; വീണ്ടും മുന്നറിയിപ്പുമായി നെതന്യാഹു

പശ്ചിമേഷ്യയയിൽ ഇസ്രയേൽ പലസ്തീൻ യു​ദ്ധം മുറുകുന്നു. പലസ്തീനിലെ ഒരു ജീവൻ പോലും അവശേഷിപ്പിക്കില്ല എന്ന് വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഹമാസ് പോരാളികൾക്കെതിരായ പോരാട്ടത്തിന് മേൽനോട്ടം വഹിക്കാൻ അടിയന്തര ഐക്യ സർക്കാരും യുദ്ധ കാബിനറ്റും രൂപീകരിക്കാൻ നെതന്യാഹു പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സുമായി ചേർന്നു. ഇതിൽ നെതന്യാഹു, ഗാന്റ്‌സ്, നിലവിലെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരും "നിരീക്ഷക" അംഗങ്ങളായി പ്രവർത്തിക്കുന്ന മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും.

പോരാട്ടം തുടരുന്നിടത്തോളം യുദ്ധവുമായി ബന്ധമില്ലാത്ത നിയമനിർമ്മാണങ്ങളോ തീരുമാനങ്ങളോ സർക്കാർ പാസാക്കില്ല. കൂടാതെ സൈനിക പിന്തുണ കൂടുതൽ വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു വേണ്ടി യുണൈറ്റഡ് സ്റ്റേറ്റ്സ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലേക്ക് പോകുന്നു.  നെതന്യാഹു ഉൾപ്പെടെയുള്ള മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥരെ കാണും.  അതേസമയം, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതൽ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട് .

ALSO READ: ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ 'ഓപ്പറേഷൻ അജയ്'; ആദ്യ വിമാനം രാത്രി 11.30ന്

പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്യും, ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയെയും സേവനത്തിൽ ഉൾപ്പെടുത്തും. അതേസമയം, ഇസ്രായേൽ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരെ തിരിച്ചയക്കുന്നതിനായി ഇന്ത്യ ഇന്ന് മുതൽ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട് . പൗരന്മാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ പ്രത്യേക വിമാനങ്ങൾ ചാർട്ടർ ചെയ്യും, ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയെയും സേവനത്തിൽ ഉൾപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News