Wasington DC : COVID 19 പ്രതിരോധത്തിന് Vaccine പുറമെ ഗുളിക രൂപത്തിലുള്ള മരുന്ന് പരീക്ഷണത്തിന് അടുത്തഘട്ടത്തിലേക്ക് പ്രവേശിച്ച അമേരിക്കൻ മരുന്ന് നിർമാതാക്കളായ Pfizer. മനുഷ്യരിലുള്ള പരീക്ഷണത്തിനാണ് ഫൈസറിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ടെന്ന് ഫൈസർ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
ALSO READ : Pfizer Corona Vaccine: നോർവേയിൽ മരണം 29-ആയി ഉയർന്നു; രാജ്യം ആശങ്കയിൽ
യുഎസിലാണ് ഫൈസർ തങ്ങളുടെ ആദ്യഘട്ട പരീക്ഷണം സംഘടിപ്പിക്കുന്നത്. മനഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തിനായി PF-07321332 ന്റെ സുരക്ഷ, മനുഷ്യരിൽ എങ്ങനെ ബാധിക്കുന്നു, മനുഷ്യ ശരീരത്തിൽ മരുന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ വിലയിരുത്തുന്നതിനായി ആരോഗ്യമുള്ളവരാണ് ഫൈസർ അന്വേഷിക്കുന്നത്.
ALSO READ : Covid Vaccine: Dubai Pfizer Vaccine കുത്തിവെയ്പ്പ് മാറ്റിവെച്ചു
കൊറോണ SARS-CoV-2 വൈറസിനെ ഈ PF-07321332 വളരുന്നതിന് തടയുന്നുണ്ടെന്ന് ക്ലിനിക്കൽ പരീക്ഷണത്തിന് മുമ്പുള്ള പഠനത്തിൽ തെളിഞ്ഞിരുന്നു. PF-07321332 ന്റെ യഥാർഥ രൂപവും മറ്റ് വിവരങ്ങളും ഏപ്രിൽ ആറിന് നടക്കുന്ന സ്പ്രിങ് അമേരിക്കൻ കെമിക്കൽ സൊസൈറ്റി സമ്മേളനത്തിൽ പങ്കെവെക്കുമെന്ന് ഫൈസർ അറിയിച്ചിട്ടുണ്ട്.
ALSO READ : AstraZeneca യുടെ കോവിഡ് 19 വാക്‌സിനോടുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുന്നു; സർവ്വേ ഫലം പുറത്ത്
അമേരിക്കൻ കമ്പിനിയായ ഫൈസറും ജർമൻ മരുന്ന് നിർമാതക്കളുമായി ബൈയോൺടെക്കും ചേർന്ന് നിർമിച്ച കോവിഡ് വാക്സിനാണ് യുഎസിൽ ആദ്യമായി അടിയന്തര ഉപയോഗിത്തിന് അനുമതി ലഭിച്ചത്. അമേരിക്കയുടെ ഫുഡ് ആൻ അഡ്മിൻസ്ട്രേഷൻ അനുമിത നൽകിയത്. നിലവിൽ കോവിഡിനെതിരെ അന്റിവൈറൽ ചികിത്സക്കായി അനുമതി ലഭിച്ചിരിക്കുന്ന ഗിലീഡ് റെമ്ഡേസിവിറിനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...