ചരിത്രത്തിൽ 150 വർഷം ഇന്ത്യയെ ബ്രിട്ടൺ ഭരിച്ചിരുന്നു. അതിനെല്ലാം കാലം നൽകിയ മറുപടിയാണോ ആ ബ്രിട്ടണെ ഭരിക്കാൻ ഇന്ന് ഇതാ ഒരു ഇന്ത്യൻ വംശജനെ തിരഞ്ഞെടുത്തിരിക്കുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ഋഷി സുനക് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഋഷി, ജോൺസൺ രാജിവച്ച് ഒഴിവിൽ മത്സരച്ചപ്പോൾ ലഭിച്ചത് പരാജയത്തിന്റെ കയ്പ് തന്നെയായിരുന്നു. എന്നാൽ അവിടെയും കാലം ബ്രിട്ടണിന് ഋഷിയുടെ നേതൃത്വം വേണമെന്ന് തെളിയിക്കുകയായിരുന്നു.
ഋഷിയെ ടോറി നേതാവ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച് ബോറിസിന്റെ പിൻഗാമിയായി ലിസ് ട്രസ് എത്തിയെങ്കിലും ആ മന്ത്രിസഭയ്ക്ക് 45 ദിവസത്തെ ആയുസ് പോലുമുണ്ടായിരുന്നില്ല. കാരണം ഋഷിയെ പോലെ സാമ്പത്തിക പ്രാഗത്ഭനെ തഴഞ്ഞാണ് ലിസ് മറ്റൊരു ഫിനാൻസ് സെക്രട്ടിറിയെ നിയമിച്ചത്. അവിടെ തന്നെയാണ് ലിസിന് പിഴച്ചത്. ലിസിന്റെ രാജി വഴിവച്ചതും അവിടെ നിന്നുമാണ്. ബ്രിട്ടൺ എക്കാലത്തെയും സാമ്പത്തിക പ്രതസന്ധിയിലേക്ക് കൂപ്പുകുത്തികയാണ്. പിന്നാലെ ലിസിന് കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ പിൻബലം ഇല്ലാതാകുകയും ചെയ്തു.
ഒരു ഇന്ത്യൻ വംശജൻ എങ്ങനെയാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ തലപ്പത്ത് എത്തിയത്. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനക്. ആ സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത് ധനമന്ത്രിയായിരുന്നു ഋഷി സുനക്കായിരുന്നു. .2015 മെയിലാണ് റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനാകുകയായിരുന്നു. 2017 പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനക്കിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചു.
ALSO READ : Britain New PM : ഋഷി സുനക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി; പെന്നി മോർഡണ്ടും സ്ഥാനാർഥിത്വം പിൻവലിച്ചു
കൂടാതെ 'ബ്രെക്സിറ്റി'നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി സുനക്. കോവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴിൽ നിലനിർത്താൻ പദ്ധതികൾ ആവിഷ്കരിച്ചത് വൻ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ ഓഫീസുകളിൽ പാർട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തിൽ ലണ്ടൻ പോലീസ് സുനാക്കിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ഇന്ത്യക്കാരിയായ ഋഷിയുടെ ഭാര്യ അക്ഷത മൂർത്തിയുടെ ടാക്സ് വിവാദവും ഋഷിക്ക് തിരിച്ചടിയായിരുന്നു. ഐടി കമ്പനികളിൽ ഷെയറുകളുള്ള അക്ഷത ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നും ബ്രിട്ടനിൽ ടാക്സ് അടയ്ക്കുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
യശ്‌വീര്‍-ഉഷാ സുനക് ദമ്പതിമാരുടെ മൂന്നു മക്കളില്‍ മുതിര്‍ന്നവനായി 1980 മേയ് 12ന് സതാംപ്ടണിലാണ് ഋഷിയുടെ ജനനം. ഓക്‌സ്ഫഡ്, സ്റ്റാന്‍ഫോഡ് സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെയും സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാ മൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ. സുനാക്കിന്റെ കുടുംബം പഞ്ചാബിൽ നിന്ന് കുടിയേറിയവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...