ഞണ്ടുകളെ പലർക്കും പേടിയാണ്. ഞണ്ടിറുക്കിയാൽ നല്ല വേദനയാണ്. ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ടതാണ് ഞണ്ട്. ലോകത്താകമാനം വിവിധയിനം ഞണ്ടുകളുണ്ട്. ഏകദേശം 850ഓളം ഇനങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഏറിയപങ്കും വെള്ളത്തിൽ തന്നെയാണ് ഇവ വസിക്കുന്നത്. കടൽത്തീരങ്ങളിലൊക്കെ ഇവയെ നമ്മൾ കാണാറുണ്ട്. ഇവയുടെ ഒത്തിരി വീഡിയോകളും ഇന്റർനെറ്റിൽ സുലഭമാണ്.
ഞണ്ടുകളിൽ തന്നെ വളരെ അപൂർവമായി കാണുന്നതാണ് ഹോഴ്സ്ഷൂ ക്രാബ് അല്ലെങ്കിൽ കുതിര കുളമ്പ് ഞണ്ട്. ഈ പേര് പോലും ചിലപ്പോൾ അധികം ആരും കേട്ടിട്ടുണ്ടാകില്ല. ഇങ്ങനെ നമുക്ക് അറിയാത്ത ഒരുപാട് ജീവികളുണ്ട്. ഇന്റർനെറ്റിലൂടെ ഇങ്ങനെയുള്ള ജീവികൾ ലോകത്ത് ഉണ്ടെന്ന് അറിയാനും അവയെ കുറിച്ച് കൂടുതലറിയാനും നമുക്ക് സാധിക്കും. അങ്ങനെയൊന്നാണ് കുതിര കുളമ്പ് ഞണ്ട്. ദിനോസറുകൾ ഭൂമിയിൽ ഉണ്ടാകും മുൻപ് ഉണ്ടായവയാണ് ഇത്. ഇവ നീന്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആളുകൾ മലർന്ന് കിടന്ന് നീന്തുന്നത് കണ്ടിട്ടില്ലേ? ഈ ഞണ്ട് നീന്തുന്നത് കാണുമ്പോൾ അങ്ങനെ തോന്നും. എങ്ങനെയാണ് ഇവ നീന്തുന്നതെന്ന് കാണണ്ടേ?
Also Read: Viral Video: ഈനാംപേച്ചിയുടെ മരം കയറ്റം കണ്ടോ? വീഡിയോ വൈറൽ
കുതിര കുളമ്പ് ഞണ്ടിന്റെ അത്ഭുതകരമായ വീഡിയോ കാണാം...
This is how Horseshoe crabs swims !!! #horseshoe #crabs pic.twitter.com/ZqqLe3wtfj
— Viral Videos (@the_viralvideos) November 8, 2020
പലകോടി വർഷങ്ങളായി ഭൂമിയിൽ ജീവിക്കുന്ന ഒരു ജീവി ആണിത്. ഈ ഒരു ജീവിയെ കുറിച്ചും ഇതിനെ കൊണ്ടുള്ള ഉപകാരങ്ങളും അധികമാർക്കും അറിയില്ല എന്നുള്ളതാണ് സത്യം. കുതിരയുടെ കാൽപാദം പോലെ തോന്നിക്കുന്ന രൂപം ആയതുകൊണ്ടാണ് ഇതിനെ കുതിര കുളമ്പ് ഞണ്ട് വിളിക്കുന്നത്. ലൈമുൽഡേ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. വംശനാശം സംഭവിക്കുന്ന ജീവികളുടെ കൂട്ടത്തിൽ ഇവയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ കടൽ തീരങ്ങളിലും സൗത്ത് ഈസ്റ്റ് ഏഷ്യയുടെ തീരങ്ങളിലും ആണ് ഇവയെ കാണപ്പെടുന്നത്. ആഴംകുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ ഇവ ജീവിക്കുകയുള്ളൂ. ഞണ്ടുകളെക്കാൾ ഉപരി ചിലന്തികളോട് അടുത്ത് ബന്ധിപ്പെട്ടിരിക്കുന്നതാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...