ബെയ്‌റുത്ത്: ഹിസ്ബുള്ളയുടെ തലവനായി ഷെയ്ഖ് നയീം കാസിം. ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവനായി ഷെയ്ഖ് നയീം കാസിമിനെ തിരഞ്ഞെടുത്തു.
നയീം കാസിം 30 വര്‍ഷത്തിലേറെയായി ഹിസ്ബുള്ളയിൽ പ്രവർത്തിച്ചുവരുന്ന മുതിർന്ന നേതാവാണ്. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷെയ്ഖ് നയീം കാസിമിനെ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുത്തത്.
ALSO READ: ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി ഇസ്രയേൽ; ടെഹ്റാനിൽ ഉൾപ്പെടെ ഉഗ്രസ്ഫോടനം
സെപ്റ്റംബർ 28-ന് ഇസ്രയേൽ ബെയ്റുത്തിൽ നടത്തിയ ആക്രമണത്തിലാണ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടത്. തെക്കന്‍ ബെയ്‌റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിന് നേരെ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്രല്ല കൊല്ലപ്പെട്ടത്.
1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ആളായിരുന്നു ഹസന്‍ നസ്രല്ല. ഇസ്രയേലിനെതിരെ വിജയം നേടുകയും പലസ്തീന്റെ അവകാശങ്ങൾ പുനസ്ഥാപിക്കുകയും ചെയ്യുന്നത് വരെ ഹസൻ നസ്രല്ലയുടെ നയങ്ങൾ പിന്തുടരുമെന്ന് നയീം കാസിം പറഞ്ഞു.
ALSO READ: ഹിസ്ബുള്ളയുടെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി? നെതന്യാഹുവിന്റെ വസതിക്കടുത്ത് ഡ്രോൺ ആക്രമണം
ഹസൻ നസ്രല്ലയുടെ വിശ്വസ്തനായിരുന്നു നയീം കാസിം. നയീം കാസിമിനെ സെക്രട്ടറി ജനറലായി ഷൂറാ കൗൺസിൽ തിരഞ്ഞെടുത്തതായി ഹിസ്ബുള്ള പ്രസ്താവനയിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.