Opposition: അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

Electricity: ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 12:45 PM IST
  • കരാർ വേണ്ടന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചാൽ പോലും നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമെന്നും ചോദ്യോത്തരവേളയ്ക്കിടെ വി ഡി സതീശൻ പറഞ്ഞു
  • പുതിയ കരാറിൽ ഏർപ്പെടുമ്പോൾ ബോർഡിന് വരുന്ന നഷ്ടം ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കാനാണ് തീരുമാനം
  • ഒരുതവണ വൈദ്യുതി ചാർജ് കൂട്ടിയതാണ്
Opposition: അമിത നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: അമിത നിരക്കിൽ സംസ്ഥാനം വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ, കരാർ റദ്ദാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നും സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് കമ്മീഷൻ നടപടിയെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ബോർഡ് പുതിയ കരാറിലേക്ക് മാറുന്നതിന്റെ ഭാഗമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രിയും നിയമസഭയിൽ വ്യക്തമാക്കി. ലാഭകരമായിരുന്ന കരാർ റദ്ദാക്കി വളരെ വിലകൂടിയ കരാറിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് വൈദ്യുതി ബോർഡ് എത്തിയിരിക്കുന്നു. കരാർ റദ്ദാകുമ്പോൾ ഉണ്ടാകുന്ന നഷ്ടപരിഹാരത്തിന് ബോർഡും ഉത്തരവാദിയാണ്.

കരാർ വേണ്ടന്ന് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചാൽ പോലും നഷ്ടപരിഹാരം കൊടുക്കേണ്ടിവരുമെന്നും ചോദ്യോത്തരവേളയ്ക്കിടെ വി ഡി സതീശൻ പറഞ്ഞു. പുതിയ കരാറിൽ ഏർപ്പെടുമ്പോൾ ബോർഡിന് വരുന്ന നഷ്ടം ഉപഭോക്താക്കളിൽ നിന്ന് സർചാർജായി ഈടാക്കാനാണ് തീരുമാനം. ഒരുതവണ വൈദ്യുതി ചാർജ് കൂട്ടിയതാണ്.

ALSO READ: ഓള്‍ ഇന്ത്യ പെര്‍മിറ്റ് വെച്ച്‌ ടൂറിസ്റ്റ് ബസ് കേരളത്തിൽ ഓടിക്കണ്ട; കർശന നടപടിയെന്ന് ഗതാഗത വകുപ്പ്

സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പാളിച്ച ഉപഭോക്താവിന്റെ തലയിലേക്ക് വന്നു പതിക്കുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ഉത്കണ്ഠയെന്നും സതീശൻ വ്യക്തമാക്കി. അതേസമയം, പുതിയ കരാറിന്റെ പേരിൽ അമിത വൈദ്യുതി നിരക്ക്  ജനങ്ങൾക്കുമേൽ ഉണ്ടാകാൻ പാടില്ലെന്നുള്ളതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നടപടി സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. മുൻപും ഇതേ പ്രശ്നം മന്ത്രിസഭയുടെ പരിഗണനയിൽ വന്നതാണ്. ചില വിയോജിപ്പുകൾ അതിൽ ഉണ്ടായിരുന്നു.  എന്നാൽ, ഈ കരാർ നടപ്പായ സാഹചര്യത്തിൽ അത് റദ്ദാക്കിയാൽ ഉണ്ടാകുന്ന പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ട് കരാർ തുടർന്നു പോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അത് കഴിഞ്ഞ ടേമിലായിരുന്നു. റെഗുലേറ്ററി കമ്മീഷന്റെ നടപടിയെ എങ്ങനെ മറികടക്കാം എന്നതിൽ ഉൾപ്പെടെ സർക്കാർ കൃത്യമായ ആലോചനകൾ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ ആശങ്കയുടെ കാര്യമില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News