ഹിന്ദുമതത്തില്‍ പ്രത്യേക പ്രാധാന്യമുള്ള ആഘോഷമാണിത്. ഉത്തരേന്ത്യയിലാണ് രക്ഷാബന്ധൻ പൊതുവെ ആഘോഷിക്കുന്നത്. രക്ഷാബന്ധന് ജ്യോതിഷത്തിലും പ്രത്യേക സ്ഥാനമുണ്ട്. ജ്യോതിഷ പ്രകാരം ഈ വര്‍ഷം രക്ഷാബന്ധന്‍ വളരെ ശുഭകരവും അത്ഭുതകരവുമായ യോഗങ്ങൽ നൽകും. ഇത് ചില രാശികൾക്ക് വളരെ ശുഭകരമായി ഫലങ്ങൾ നൽകും. ഈ യോഗം 5 രാശികൾക്ക് കൂടുതല്‍ ഫലം നൽകും. ഈ രക്ഷാബന്ധനിൽ 200 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന അപൂര്‍വ യാദൃശ്ചികതയുണ്ടായിരിക്കുകയാണ്. അതിന്റെ ഫലമായി വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സ്വാധീനം ചില രാശിക്കാര്‍ക്ക് വളരെയധികം ഗുണം നൽകും. ഈ വലിയ യാദൃശ്ചികതയുടെ ഫലമായി ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 200 വര്‍ഷത്തിന് ശേഷം ആദ്യമായി രക്ഷാബന്ധന്‍ ദിനത്തില്‍ ശനിയും വ്യാഴവും സ്വന്തം രാശികളില്‍ എത്തിയിരിക്കുകയാണ്. ഇതിലൂടെ ഇവർക്ക് ബിസിനസില്‍ വലിയ ലാഭം ലഭിക്കും. രക്ഷാബന്ധനില്‍ ബുധാദിത്യയോഗം, ചതയം നക്ഷത്രം, രവിയോഗം എന്നിവയുടെ സംയോജനം 24 വര്‍ഷത്തിനുശേഷം ഒരേസമയം സംഭവിക്കുകയാണ്. ഈ സംയോജനത്തിന്റെ ഗുണങ്ങള്‍ ചില രാശിക്കാർക്ക് ലഭിക്കും. ആ രാശികൾ ഏതെന്ന് അറിയാം...
Also Read: ചൊവ്വ-ബുധ യുതി: ഈ 3 രാശിക്കാർക്ക് ഇരട്ടിനേട്ടം ഒപ്പം ആഢംബര ജീവിതവും!
മേടം (Aries): രക്ഷാബന്ധനിൽ മേടം രാശിക്കാരായ ബിസിനസുകാര്‍ക്ക് വൻ ലാഭമുണ്ടാകും. ജോലിയില്‍ പുരോഗതി, വരുമാന സ്രോതസ്സുകളിൽ വര്‍ദ്ധനവ് ഇതോടൊപ്പം ശുഭകാര്യങ്ങളില്‍ വീട്ടുകാരുടെ പൂര്‍ണ പിന്തുണയുമുണ്ടാകും.
മിഥുനം (Gemini): സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അത്യധികം ഭാഗ്യമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിലവിലുള്ള എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും ഇര്‍ക്ക് മോചനം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് ധനലാഭം ഉണ്ടാകും. വ്യാഴത്തിന്റെ ശുഭഫലത്താല്‍ വിവാഹതടസ്സങ്ങൽ മാറിക്കിട്ടും.
Also Read: Budh Vakri: സെപ്റ്റംബർ 15 വരെ ഈ രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, നിങ്ങളും ഉണ്ടോ?
ചിങ്ങം (Leo): രക്ഷാബന്ധനില്‍ ശുഭകരമായ സംയോഗങ്ങള്‍ രൂപപ്പെടുന്നതിനാല്‍ ചിങ്ങം രാശിയിലുള്ളവരുടെ ഭാഗ്യം തെളിയും. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെയും ശനി ദേവന്റെയും അനുഗ്രഹമുണ്ടാകും. സമ്പത്ത് വര്‍ദ്ധിക്കും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് ഈ രാശിക്കാർ നടത്തുന്ന നിക്ഷേപം നിങ്ങള്‍ക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കും. ദാമ്പത്യ സുഖം ഉണ്ടാകും. ലക്ഷ്മീ ദേവിയെ ചിട്ടപ്രകാരം പൂജിച്ചാല്‍ അനുഗ്രഹം ലഭിക്കും, ധനലാഭം ഉണ്ടാകും. ജീവിതത്തില്‍ പല കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. ആരോഗ്യവും മികച്ചതാകും.
ധനു (Sagittarius): ഈ അപൂര്‍വ ശുഭയോഗത്തിലൂടെ ധനു രാശിക്കാരുടെ ജീവിതത്തിൽ ധാരാളം ഭാഗ്യം കൊണ്ടുവരും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഈ കാലയളവില്‍ ജീവിത പങ്കാളിയും കുടുംബവും നിങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ജോലിസ്ഥലത്ത് ഗുണമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാകും, ആരോഗ്യനില മെച്ചപ്പെടും, സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം ഉയരും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വിജയം ലഭിക്കും.
Also Read: Hair Cut Tips: ഈ ദിനത്തിൽ മുടി മുറിക്കൂ... ഭാഗ്യം ഒഴുകിയെത്തും!
കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്ക് ഈ രക്ഷാബന്ധനില്‍ ധനലാഭമുണ്ടാകും. നേരത്തെ മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം പൂര്‍ത്തിയാകും. ജോലിയിലും ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടാകും. മൊത്തത്തില്‍ ഈ രക്ഷാബന്ധന്‍ കുംഭം രാശിക്കാര്‍ക്ക് വളരെ നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...