വ്യാഴത്തിൻറെ രാശിമാറ്റമായിരിക്കും പുതുവർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് കൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളിൽ പലർക്കും ചില അപ്രതീക്ഷിത കാര്യങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പുതുവത്സരത്തിൻറെ തുടക്കത്തിൽ തന്നെ വ്യാഴം മേടം രാശിയിലേക്ക് പോകും. ഏകദേശം മെയ് 17 വരെ വ്യാഴം മേടത്തിൽ തുടരും.
മേടം രാശിക്കാർക്ക്
വ്യാഴ സംക്രമത്തോടെ മേടം രാശിക്കാർക്ക് ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ജനുവരി 1 മുതൽ 17 വരെ മേടം രാശിക്കാർക്ക് ഭാഗ്യകാലമായിരിക്കും. സമ്പത്തിനും വിദ്യാഭ്യാസത്തിനും ഇക്കാലം ഏറ്റവും മികച്ചതാണ്. നാനാവഴികളിലും നേട്ടങ്ങൾ വന്ന് കൊണ്ടേയിരിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കാലം അനുകൂലമാണ്.
മിഥുനം-കർക്കിടകം
വരുമാനവും ധന പുരോഗതിയുമായിരിക്കും രണ്ട് രാശിക്കാരുടെയും പ്രത്യേകത. വിദ്യാർഥികൾക്ക് സമയം നല്ലതാണ്. കർക്കിടക രാശിക്കാർക്ക് സംക്രമം ഗുണം ചെയ്യും. കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാവും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ആവോളം ലഭിക്കുന്ന കാലം കൂടിയാണിത്.
മീനം രാശി
പെട്ടെന്നുള്ള ധനലഭാമായിരിക്കും മീനം കാർക്ക് ലഭിക്കുന്നത്, ജോലിയിൽ പെട്ടെന്നായിരിക്കും സ്ഥാന കയറ്റം. വരുമാനം വർധിക്കാനും കാലഘട്ടം മികച്ചതാണ്. അതേസമയം പ്രാർഥനകളും ഇക്കാലയളവിൽ ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...