വേദ ജ്യോതിഷത്തിൽ രാഹുവും കേതുവും ദോഷകരമായ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു. കൂടാതെ, അവ നിഴൽ ഗ്രഹങ്ങളായും കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ രണ്ട് ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങളെ ആളുകൾ ഭയപ്പെടുന്നത്. ഈ ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ വിവിധ പൂജകളും പരിഹാരങ്ങളും നടത്തുന്നു. എന്നാൽ രാഹു-കേതു അശുഭഫലങ്ങൾ മാത്രമല്ല, ശുഭഫലങ്ങളും നൽകുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ രാഹു-കേതു ഗ്രഹങ്ങൾ ദോഷകരമായ സ്ഥാനത്താണെങ്കിൽ ദോഷഫലങ്ങൾ ഉണ്ടാകുന്നു. ശക്തമായ സ്ഥാനത്തായിരിക്കുമ്പോൾ മംഗളകരമായ ഫലങ്ങൾ നൽകുന്നു.
ജ്യോതിഷ പ്രകാരം 2023 ഒക്ടോബർ 30ന് കേതു സംക്രമിക്കും. കേതു തുലാം രാശിയിലാണ് സംക്രമിക്കുന്നത്. കേതുവിന്റെ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യമുണ്ടാകും. ഈ ആളുകൾ വലിയ വിജയം നേടുന്നു. മാത്രമല്ല, ഇവരുടെ ജീവിതം സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകും.
ഇടവം: കേതുവിന്റെ സംക്രമണം ഇടവം രാശിക്കാർക്ക് നല്ലതാണ്. ഈ രാശിക്കാർക്ക് ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം ലഭിക്കും. മാനസിക പിരിമുറുക്കത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മുക്തി നേടാം. ആരോഗ്യം മെച്ചപ്പെടുന്നു. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും.
Also Read: Sun Transit 2023: മേട രാശിയിൽ സൂര്യ സംക്രമണം; ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും വമ്പൻ നേട്ടങ്ങൾ
ചിങ്ങം: ഒക്ടോബറിൽ കേതു സംക്രമിക്കുമ്പോൾ ചിങ്ങം രാശിക്കാർക്ക് ഭാഗ്യമുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ഈ സമയത്ത് വസ്തുവിൽ നിക്ഷേപിക്കുന്നത് ലാഭകരമായിരിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും.
ധനു: തുലാം രാശിയിൽ കേതു സംക്രമിക്കുന്നതോടെ ധനു രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കുന്നു. ഈ സമയം ധാരാളം ലാഭം ഉണ്ടാകും. കരിയറിൽ മികച്ച വിജയം കൈവരിക്കാൻ കഴിയും. വ്യവസായികൾക്ക് ലാഭം ലഭിക്കും.
മകരം: കേതുവിന്റെ സംക്രമണം മകര രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ സമയത്ത് നന്നായി സമ്പാദിക്കാനുള്ള അവസരമുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ഉന്നത സ്ഥാനങ്ങളിൽ എത്താൻ കഴിയും. വ്യാപാരികൾക്ക് ഉയർന്ന ലാഭം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...