Laxmi Narayana Yoga: ജ്യോതിഷ പ്രകാരം 2023 ജൂലൈ 25 ന് ബുധൻ ചിങ്ങ രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. സൂര്യന്റെ രാശിയായ ചിങ്ങത്തിലേക്ക് ബുധൻ പ്രവേശിക്കുന്നത് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ജ്യോതിഷത്തിൽ വളരെ ശുഭകരമായ ഒരു യോഗമാണിത്. 2023 ആഗസ്റ്റ് 24 മുതൽ ബുധൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും, സെപ്തംബർ 16 വരെ തുടരും. തുടർന്ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ശേഷം 2023 ഒക്ടോബർ 1 ന് ബുധൻ കന്നിരാശിയിൽ പ്രവേശിക്കും. ബുധന്റെ സ്ഥാനത്ത് വരുന്ന ഈ മാറ്റങ്ങൾ എല്ലാവരുടെയും തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. ബുധൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
മിഥുനം (Gemini): ബുധന്റെ സംക്രമം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാർക്ക് നിക്ഷേപത്തിന് സുവർണ്ണ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ബുദ്ധിപരമായ ശേഷി ശക്തമായി നിലനിൽക്കും. നല്ല തീരുമാനങ്ങൾ എടുക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ സ്വാധീനം വർദ്ധിക്കും. ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് സമയം നല്ലതായിരിക്കും.
ചിങ്ങം (Leo): ബുധന്റെ സംക്രമണം ചിങ്ങം രാശിയിൽ മാത്രം നടക്കുന്നതിനാൽ ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ ഏകാഗ്രതയും ആശയവിനിമയ ശൈലിയും മികച്ചതായിരിക്കും. നിങ്ങൾ ജോലി വേഗത്തിൽ പൂർത്തിയാക്കും. നിങ്ങളുടെ പെരുമാറ്റത്തിന്റെയും സംസാരത്തിന്റെയും ശക്തിയിൽ നിങ്ങൾക്ക് ജോലി ലഭിക്കും. കുടുംബ കലഹം അവസാനിക്കും.
Also Read: ഈ രാശിക്കാർ സ്വർണ്ണം ധരിച്ചോളൂ.. ഭാഗ്യം ഒഴുകിയെത്തും!
തുലാം (Libra): ബുധന്റെ സംക്രമം തുലാം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇത്തരക്കാരുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ പോയിന്റുകൾ നന്നായി അവതരിപ്പിക്കാൻ കഴിയും. ഇതിന്റെ ഗുണം നിങ്ങൾക്ക് ലഭിക്കും.
ധനു (Sagittarius): ബുധന്റെ രാശിമാറ്റം ധനു രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ബിസിനസ്സ് നന്നായി നടക്കും. നിങ്ങൾ കഠിനപ്രയത്നം ചെയ്യും. എങ്കിലും പണചെലവ് നിയന്ത്രിക്കുക. തൊഴിൽ ചെയ്യുന്നവർക്ക് നല്ല സമയം. ഒരു പ്രധാന മീറ്റിംഗിൽ നിങ്ങളുടെ പോയിന്റ് വിജയകരമായി അവതരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...