Mars Transit Effect 2022: ജ്യോതിഷ പ്രകാരം ഒരു ത്തിന്റെ രാശി മാറ്റം വരുമ്പോഴെല്ലാം അതിന്റെ പ്രഭാവം ഒരോ രാശിക്കാരുടേയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭകരമായ ഫലങ്ങൾ നൽകുന്നു. ആഗസ്റ്റ് 10-ന് ചൊവ്വ മേടം വിട്ട് ഇടവത്തിലെ പ്രവേശിച്ചു. ചൊവ്വ സംക്രമത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. ചില രാശിക്കാർക്ക് ഇതിൽ ഏറെ ഗുണം ലഭിക്കും. എന്നാൽ ചിലർക്ക് വരുന്ന 3 മാസം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 16 വരെ ചൊവ്വ ഇടവത്തിൽ തുടരും. ജ്യോതിഷ പ്രകാരം ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചൊവ്വയുടെ സംക്രമണം ചില രാശിക്കാർക്ക് ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. ജ്യോതിഷത്തിൽ ചൊവ്വയെ സേനാ നായകനായിട്ടാണ് കണക്കാക്കുന്നത്. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ചൊവ്വ ഒരു രാശിയിൽ 45 ദിവസം നിൽക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ചൊവ്വയുടെ ഈ സംക്രമണം ആർക്കൊക്കെ അശുഭകരമായിരിക്കും എന്ന് നമുക്ക് നോക്കാം.
Also Read: സൂര്യ സംക്രമണം: തുലാം രാശിക്കാർക്ക് ലഭിക്കും പ്രമോഷൻ, വൻ ധനലാഭം ഒപ്പം കിടിലം ആരോഗ്യവും!
മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഈ സമയത്ത് ഉദ്ദേശിച്ച ഫലങ്ങൾ ലഭിക്കില്ല. ദേഷ്യം കൂടും. ആരോടെങ്കിലും വഴക്കുണ്ടായേക്കാം. പണവുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങളും കാണാൻ കഴിയും, ഈ സമയത്ത് വിവാഹിതരുടെ ഈഗോ വർദ്ധിക്കും. ഇതുമൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളാകും.
മിഥുനം (Gemini): ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് സഹോദരന്റെയും സഹോദരിയുടെയും പൂർണ പിന്തുണ ലഭിക്കും. ആരോഗ്യത്തെ ബാധിക്കും. ഈ സമയത്ത് രക്ത സംബന്ധമായ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടിയേക്കാം ഭാര്യാഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടാകാം.
Also Read: ഹോട്ടലിൽ നാഗ്-നാഗിനി പ്രണയം, വീഡിയോ ഇന്റർനെറ്റിൽ തരംഗമാകുന്നു
തുലാം (Libra): ജ്യോതിഷ പ്രകാരം ഈ സമയം തുലാം രാശിക്കാർക്ക് ഒരു വെല്ലുവിളിയായിരിക്കും. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഈ സമയം നിങ്ങളിൽ സംഭവിച്ചേക്കാം. മാനസിക പിരിമുറുക്കം അനുഭവപ്പെടും. വരും കാലങ്ങളിൽ സംസാരത്തിലും ഭാഷയിലും കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കണം. അല്ലാത്തപക്ഷം ഭാവിയിൽ വഴക്കിന് കാരണമായേക്കാം.
മീനം (Pisces): ഈ രാശിക്കാർ 3 മാസം അൽപം ശ്രദ്ധിക്കണം. ചെലവുകൾ നിയന്ത്രിക്കുക. ഈ സമയത്ത്, നിങ്ങൾക്ക് കൂടുതൽ ചെലവഴിക്കാൻ കഴിയും. അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. ചൊവ്വ സംക്രമണം സഹോദരനുമായുള്ള ബന്ധം മോശമാകും. അതിനാൽ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. പിതാവുമായുള്ള ബന്ധം വഷളായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...