Weekly Love Horoscope: എല്ലാ രാശിക്കാരുടെയും പ്രണയ ജീവിതം ഈ ആഴ്ച മികച്ചതായിരിക്കും. എന്നിരുന്നാലും, ചില രാശിചിഹ്നങ്ങളിലെ ആളുകൾക്ക് ബന്ധത്തിൽ നിരാശയുണ്ടാകാനുള്ള സാധ്യതയുണ്ട്. ബന്ധത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കുകയും അവരുടെ ചിന്തകൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക. ബന്ധം ശക്തിപ്പെടുത്തുന്നതിനായി സത്യസന്ധത പുലർത്തുക. അവരുമായി പ്രത്യേക നിമിഷങ്ങൾ ചെലവഴിക്കാൻ സമയം കണ്ടെത്തുക. മേടം മുതൽ മീനം രാശി വരെയുള്ള രാശി ചിഹ്നങ്ങളുടെ പ്രതിവാര പ്രണയ ജാതകം അറിയാം.
മേടം: നിങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പദ്ധതികളും പങ്കാളിയുമായി പങ്കിടുക. ഇത് നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടുത്തും. നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ വളരെക്കാലമായി ഇഷ്ടപ്പെടുന്ന ഒരാളോട് സത്യസന്ധമായി പ്രകടിപ്പിക്കുക.
ഇടവം: നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ തടസ്സം അനുഭവപ്പെടാം. ഇത് തുടക്കത്തിൽ നിങ്ങളെ നിരാശരാക്കിയേക്കാം. എന്നാൽ പിന്നീട് നിങ്ങൾ നിങ്ങളുടെ പങ്കാളിയെ മനസിലാക്കാൻ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കാളിയോട് പങ്കുവെയ്ക്കുക. ഇതിലൂടെ നിങ്ങളുടെ ബന്ധത്തിൽ സന്തോഷം അനുഭവപ്പെടും.
മിഥുനം: നിങ്ങളുടെ പങ്കാളിയുടെ ചിന്തകൾ മനസ്സിലാക്കാൻ ശ്രമിക്കുക. പ്രണയ ജീവിതത്തിൽ കൂടുതൽ സന്തോഷമുണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള തീരുമാനം ഇന്ന് നിങ്ങൾക്ക് എടുക്കാൻ കഴിയും.
കർക്കിടകം: സത്യസന്ധതയോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഈ മാറ്റം പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിക്കും.
ചിങ്ങം: ബന്ധത്തിൽ സത്യസന്ധത പുലർത്തുക. പ്രശ്നങ്ങളുണ്ടായാൽ പങ്കാളിയോട് മോശമായി പെരുമാറാതെ അവരോട് സംസാരിക്കുകയും തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുകയും ചെയ്യുക. ഈ ആഴ്ച, പങ്കാളിയുടെ പ്രണയ വികാരങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാനും വിലമതിക്കാനും കഴിയും.
Also Read: Rajbhang Rajyog: ശുക്ര-സൂര്യ സംയോജനം സൃഷ്ടിക്കും രാജ്ഭംഗ് യോഗം; ഈ മാസം മുഴുവൻ ഇവർക്ക് നേട്ടങ്ങൾ
കന്നി: ദിവസം പുരോഗമിക്കുമ്പോൾ, നിങ്ങളുടെ പങ്കാളിയുമായി അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാൻ അവസരം ലഭിക്കും. ഇന്ന് നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഒരുമിച്ച് എവിടെയെങ്കിലും പോകാനോ, ഒന്നിച്ച് നല്ല സമയം ചെലവഴിക്കാനോ കഴിയും. ഇത് നിങ്ങളുടെ ബന്ധം ശക്തവും ആഴത്തിലുള്ളതുമാക്കാൻ സഹായിക്കും.
തുലാം: സന്തോഷം നിറഞ്ഞ ഒരു പ്രണയ ജീവിതം നിങ്ങൾ അർഹിക്കുന്നു. ഭൂതകാലത്തെക്കുറിച്ച് വളരെയധികം സംസാരിക്കുന്നതും നിങ്ങളുടെ സങ്കടങ്ങൾ പങ്കിടുന്നതും നിങ്ങൾക്ക് ആശ്വാസം നൽകിയേക്കാം. പക്ഷേ ഇത് നിങ്ങളുടെ നിലവിലെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും. നിങ്ങളുടെ മുൻകാല അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയും നിങ്ങളുടെ വർത്തമാനകാലം മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക.
വൃശ്ചികം: ബന്ധം തുടർന്ന് പോകുന്നതിൽ പങ്കാളി എതിർപ്പ് പ്രകടിപ്പിച്ചേക്കാം. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്. പങ്കാളിയുടെ ആശങ്കകളും ഭയങ്ങളും മനസിലാക്കാൻ ശ്രമിക്കുക. ബന്ധം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകാനും പങ്കാളിയോട് ഗൗരവമായി പെരുമാറാനും കഴിയും.
ധനു: നിങ്ങളുടെ ചിന്തകളെക്കുറിച്ച് പങ്കാളിയോട് സംസാരിക്കാൻ മടിക്കേണ്ടതില്ല. നിങ്ങളുടെ വികാരങ്ങൾ പങ്കിടുന്നത് വൈകാരിക ബന്ധം ശക്തിപ്പെടുത്തും. ബന്ധത്തിൽ സത്യസന്ധത പുലർത്തുക. നിങ്ങളുടെ പങ്കാളിയോടൊപ്പം വാരാന്ത്യത്തിൽ എവിടെയെങ്കിലും പോകാൻ പദ്ധതിയിടാം.
മകരം: ജോലിയിൽ അർപ്പണബോധം പുലർത്തേണ്ടത് പ്രധാനമാണ്. പക്ഷേ പ്രണയ ജീവിതവും പ്രൊഫഷണൽ ജീവിതവും യോജിപ്പിച്ച് കൊണ്ടുപോകേണ്ടതും പ്രധാനമാണ്. ബിസിനസിനെക്കുറിച്ചുള്ള അമിതമായ സമ്മർദ്ദം നിങ്ങളുടെ പങ്കാളിയെ നിങ്ങളിൽ നിന്ന് അകറ്റും. പങ്കാളിക്ക് സമയം നൽകാൻ കഴിയാത്തതിനാൽ, ബന്ധത്തിൽ അസ്വസ്ഥതയും അപൂർണ്ണതയും അനുഭവപ്പെടാം. അതിനാൽ സ്നേഹവും ജോലിയും സന്തുലിതമാക്കാൻ ശ്രമിക്കുക.
കുംഭം: ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പ്രണയ ജീവിതത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും, ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും നിങ്ങളെ ആശ്ചര്യപ്പെടുത്തുകയും ചെയ്യും.
മീനം: പങ്കാളിയുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുgപോകാനാകും. ദീർഘകാലമായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറി ഒരു പുതിയ ബന്ധം ആരംഭിക്കും. നിങ്ങൾ ഇതുവരെ വിവാഹിതനായിട്ടില്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ കഴിയുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...