Good News for Senior Citizen: രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് സന്തോഷ വാര്‍ത്ത. ഈ 4 ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് സ്ഥിര നിക്ഷേപത്തിന് കൂടുതല്‍ പലിശയുടെ ആനുകൂല്യം ലഭിക്കും, അതായത് നിങ്ങളുടെ അക്കൗണ്ടിൽ കൂടുതൽ പലിശ പണം ലഭിക്കും.
Also Read: Delhi Crime: സുഹൃത്തിന്‍റെ മകളെ ബലാത്സംഗം ചെയ്ത് സർക്കാർ ഉദ്യോഗസ്ഥൻ, ഗർഭച്ഛിദ്ര ഗുളികകൾ നൽകി ഭാര്യ
നമുക്കറിയാം, മുതിർന്ന പൗരന്മാര്‍ക്ക് രാജ്യത്തെ ഒട്ടു മിക്ക ബാങ്കുകളും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു. അതായത്, രാജ്യത്തെ ഒട്ടു മിക്ക സർക്കാർ, സ്വകാര്യ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കിവരുന്നു. നിങ്ങള്‍ ഒരു മുതിര്‍ന്ന പൗരനും സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയുമാണ് എങ്കില്‍ ഇത് നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. കാരണം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകള്‍ മുതിർന്ന പൗരന്മാർക്ക് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്ക് ഈ ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപത്തിനുള്ള സൗകര്യം നൽകുന്നുണ്ട്. കൊറോണ കാലഘട്ടത്തിലാണ് ഈ സ്കീമുകൾ ആരംഭിച്ചത്. എന്നാൽ, അതിനുശേഷം നിരവധി തവണ ബാങ്കുകൾ ഇത്തരം സ്ഥിര നിക്ഷേപങ്ങളുടെ സമയപരിധി നീട്ടിയിരുന്നു. ഏതൊക്കെ ബാങ്കുകളാ ആണ് മുതിർന്ന പൗരന്മാർക്ക് കൂടുതല്‍ പലിശ നല്‍കുന്ന സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കുന്നത് എന്നറിയാം...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപ പദ്ധതി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്‍റെ ഉപഭോക്താക്കൾക്ക് "SBI Wecare" എന്‍ പേരില്‍ ഒരു സ്ഥിര നിക്ഷേപ പദ്ധതിയുടെ നല്‍കുന്നു. ഈ പദ്ധതിയിലൂടെ ഒരു വ്യക്തിയ്ക്ക് 5 വർഷമോ അതിൽ കൂടുതലോ കാലയളവിലേക്ക് നിക്ഷേപം നടത്താം. ഇതിൽ, സാധാരണ സ്ഥിര നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി 50 ബേസിസ് പോയിന്‍റ് കൂടുതൽ പലിശയുടെ ആനുകൂല്യം ലഭിക്കും. ഈ സ്കീമിന് കീഴിൽ നിങ്ങൾക്ക് 2023 സെപ്റ്റംബർ 30 വരെ FD ചെയ്യാവുന്നതാണ്. ഇതിന് 7.50 % പലിശയാണ് മുതിര്‍ന്ന പൗരന്മാർക്ക് ലഭിക്കുന്നത്.
HDFC ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി
HDFC ബാങ്ക് ഉപഭോക്താക്കൾക്ക് 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെയുള്ള സ്ഥിര നിക്ഷേപ സൗകര്യം നല്‍കുന്നു. ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാർക്ക് കൂടുതല്‍ പലിശയുടെ ആനുകൂല്യം ലഭിക്കുന്നു. 2023 നവംബർ 7 വരെ നിങ്ങൾക്ക് HDFC ബാങ്കിന്‍റെ ഈ സ്കീമിൽ ചേരുവാന്‍ സാധിക്കും.
ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് 5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ സ്ഥിര നിക്ഷേപ സൗകര്യം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഒരു ഗോൾഡൻ ഇയേഴ്‌സ് എഫ്‌ഡിയിൽ പണം നിക്ഷേപിക്കുകയാണെങ്കിൽ, 7.5 ശതമാനം നിരക്കിൽ നിങ്ങൾക്ക് പലിശയുടെ ആനുകൂല്യം ലഭിക്കും. 2023 ഒക്ടോബർ 31 വരെ നിങ്ങൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താം.
ഐഡിബിഐ ബാങ്ക്
മുതിർന്ന പൗരന്മാർക്കായി ഐഡിബിഐ ബാങ്ക് ഒരു പരിമിതകാല സ്ഥിര നിക്ഷേപ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ഐഡിബിഐയുടെ അമൃത് മഹോത്സവ് FD പദ്ധതിയുടെ കാലാവധി 375 ദിവസവും 444 ദിവസവുമാണ്. 2023 സെപ്റ്റംബർ 30 വരെ നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള അവസരം ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...