30 വയസായിട്ടും വിവാഹം നടത്താൻ വീട്ടുകാർക്ക് താൽപര്യമില്ല, ഒടുവിൽ..!!

ഗോപാൽഗഞ്ച് സ്വദേശി മനോജ് പണ്ഡിറ്റ് ആണ് സഹോദരന്റെ  ഭാര്യ മീന്യദേവിയെ കൊലപ്പെടുത്തിയത്.    

Last Updated : Nov 2, 2020, 08:49 PM IST
  • തന്റെ സഹോദരന്റെ രണ്ടാം വിവാഹം മൂന്ന് മാസം മുൻപ് നടന്നു. എന്നിട്ടും തന്റെ കാര്യത്തിൽ വീട്ടുകാർക്ക് ഒരു താൽപര്യവും കാണാഞ്ഞതിൽ മനോജിന് ദേഷ്യമുണ്ടായിരുന്നു.
  • തന്റെ വിവാഹം നടത്താത്തതിനെ ചൊല്ലി അമ്മയുമായും സഹോദരനുമായും സഹോദരന്റെ ഭാര്യയുമായും ഇയാൾ എന്നും വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും അത് ആവർത്തിച്ചു.
30 വയസായിട്ടും വിവാഹം നടത്താൻ വീട്ടുകാർക്ക് താൽപര്യമില്ല, ഒടുവിൽ..!!

പട്ന: തനിക്ക് 30 വയസായിട്ടും വിവാഹം നടത്താൻ വീട്ടുകാർ താൽപര്യം കാണിക്കാത്തതിൽ കുപിതനായ യുവാവ് സഹോദരന്റെ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു.  ബിഹാറിലെ ഗോപാൽഗഞ്ചിളാണ് സംഭവം.  

ഗോപാൽഗഞ്ച് സ്വദേശി മനോജ് പണ്ഡിറ്റ് ആണ് സഹോദരന്റെ  ഭാര്യ മീന്യദേവിയെ കൊലപ്പെടുത്തിയത്.  വീട്ടിൽ നിന്നും കടന്ന മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  തനിക്ക് പ്രായം കൂടിയിട്ടും വീട്ടുകാർ മുൻകൈ എടുക്കാതിരുന്നതിൽ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.  

Also read: സംസ്ഥാനത്ത് 4138 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 7108 പേർ

തന്റെ സഹോദരന്റെ രണ്ടാം വിവാഹം മൂന്ന് മാസം മുൻപ് നടന്നു.  എന്നിട്ടും തന്റെ കാര്യത്തിൽ വീട്ടുകാർക്ക് ഒരു താൽപര്യവും കാണാഞ്ഞതിൽ മനോജിന് ദേഷ്യമുണ്ടായിരുന്നു.  തന്റെ വിവാഹം നടത്താത്തതിനെ ചൊല്ലി അമ്മയുമായും സഹോദരനുമായും സഹോദരന്റെ ഭാര്യയുമായും ഇയാൾ എന്നും വഴക്കിട്ടിരുന്നു.  കഴിഞ്ഞ ദിവസവും അത് ആവർത്തിച്ചു.  

തുടർന്നാണ് ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരന്റെ ഭാര്യയെ മൂർച്ചയേറിയ ആയുധം കൊണ്ട്  തലയ്ക്ക് അടിച്ച് കൊന്നത്.  തലയ്ക്ക് അടിയേറ്റ സഹോദരന്റെ ഭാര്യയായ മീനാദേവി അടികിട്ടി തൽക്ഷണം മരണമടയുകയായിരുന്നു.  അറസ്റ്റ് ചെയ്ത മനോജിനെതിരെ കൊലക്കുറ്റമടക്കമുള്ള കുറ്റം പൊലീസ് ചുമത്തിയിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

Also read: Alert: നിങ്ങൾ പത്താം ക്ലാസ് പാസ്സായവരാണോ എങ്കിൽ Post Office ൽ അവസരമുണ്ട്, ഉടൻ അപേക്ഷിക്കൂ

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News