ബംഗളൂരു: ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തിയാതായി റിപ്പോർട്ട്. സംഭവം നടന്നത് ബെംഗളുരുവിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. ബെംഗളുരുവിലെ എസിഎസ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് പിടിക്കുന്ന ശശാങ്ക് ആണ് ആക്രമണത്തിന് ഇരയായത്. ശശാങ്ക് ഇപ്പോൾ വിക്ടോറിയ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
Also Read: വാഹന പരിശോധനക്കിടെ പോലീസുകാരെ അപായപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
സംഭവത്തെ തുടർന്ന് ശശാങ്കിന്റെ പിതാവ് രംഗനാഥ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മൈസൂരിലുള്ള അകന്ന ബന്ധത്തിൽ പെട്ട പെൺകുട്ടിയുമായി മകൻ പ്രണയത്തിലായിരുന്നുവെന്നും ഇതിൽ ബന്ധുക്കൾക്കുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് രംഗനാഥ് ആരോപിക്കുന്നത്. ശശാങ്കിനെ തട്ടിക്കൊണ്ടുപോയ ദിവസം രംഗനാഥാണ് മകനെ കോളേജിൽ വിട്ടത്. എന്നാൽ ആനി ദിവസം ക്ലാസ് ഇല്ലാത്തതിനാൽ ശശാങ്ക് കോളേജിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയത്. കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്ന ശശാങ്കിനെ കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോകുകയും ശേഷം നഗരത്തിൽ നിന്നും മാറി കനിമിനിക് ടോൾ പ്ലാസയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: സൂര്യൻ കർക്കടകത്തിൽ; ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും
പെൺകുട്ടിയുമായി പ്രണയത്തിലായ ശശാങ്ക് ഇക്കഴിഞ്ഞ ജുലൈ മൂന്നിന് കുട്ടിയുമായി സ്വന്തം വീട്ടിലെത്തുകയും ഇതിനെ ഇരു കുടുംബങ്ങളും ശക്തമായി എതിർക്കുകയുമായിരുന്നു. ശേഷം ജുലൈ പത്തിന് പെൺകുട്ടിയുടെ മാതാപിതാക്കൾ ശശാങ്കിന്റെ വീട്ടിലെത്തി മകളെ ബലമായി തിരിച്ചുകൊണ്ടു പോകുകയുമുണ്ടായി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ശശാങ്കിനെ ആക്രമിച്ചവരെല്ലാം ഇരു കുടുംബത്തിന്റേയും ബന്ധുക്കൾ തന്നെയാണെന്നാണ്. ഇതിൽ ഒരാൾ പെൺകുട്ടിയുടേയും ശശാങ്കിന്റേയും അമ്മാവനാണ്. ഇവർ ശശാങ്കിനെ തീ കൊളുത്തിയ ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ രംഗനാഥിന്റെ സഹോദരിയുടെ വാട്സ്ആപ്പിലേക്ക് അയക്കുകയും എത്രയും വേഗം എത്തിയാൽ മകനെ രക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകുകയുമായിരുന്നു.
Also Read: Karkidaka Vavu 2022: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി
പെൺകുട്ടിയുമായി ശശാങ്ക് ഒരു വർഷത്തിലായി പ്രണയത്തിലായിരുന്നുവെന്നാണ് അച്ഛൻ രംഗനാഥ് പറയുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് താൻ ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ശശാങ്കിനെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നതായും രംഗനാഥ് പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഉറപ്പും നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...