തിരുവനന്തപുരം : സുഹൃത്തിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസൽ പ്രതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാമപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു.
കേസിൽ തെളിവെടുപ്പ് നിർണായക കാര്യമാണ്. ഗ്രീഷ്മയെ കൊണ്ടുപോയി നടത്തുന്ന തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണണമെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി.
ALSO READ : Sharon Murder Case: ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ തള്ളി
അതേസമയം സ്വാകാര്യ ചിത്രങ്ങൾ പകർത്തി മരിച്ച ഷാരോൺ ഗ്രീഷ്മയെ മാനസികമായി പീഡിപ്പിച്ചുയെന്നും ആ മുറിക്കുള്ളിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു. ഷാരോൺ തന്നെ വിഷം കൊണ്ടുവരാൻ സാധ്യതയില്ലെയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ ഒരു ക്രിമിനലായി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ഷാരോണിന്റെ ഭാഗത്ത് നിന്നുണ്ടെയാതെന്നും, മരണമൊഴിയിൽ ഗ്രീഷ്മയെ പറ്റി ഷാരോൺ ഒന്നും പറഞ്ഞിട്ടില്ലെന്നു പ്രതിഭാഗം അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...