പത്താംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി രണ്ടാനച്ഛൻ; കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി

Crime news: പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. ഏതാനും നാളുകളായി രണ്ടാനച്ഛൻ പീഡിപ്പിക്കുന്നുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 09:13 AM IST
  • ഇന്നലെയാണ് പെൺകുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
  • വിശദമായ പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു
  • തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു
  • പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു
പത്താംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി രണ്ടാനച്ഛൻ; കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി

ഇടുക്കി: ഇടുക്കി അടിമാലിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ​ഗർഭിണിയാണെന്ന വിവരം അറിയുന്നത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച ശേഷം രണ്ടാനച്ഛൻ രക്ഷപ്പെട്ടു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അടിമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ് പെൺകുട്ടിയെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ പെൺകുട്ടി മൂന്ന് മാസം ​ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. ഏതാനും നാളുകളായി രണ്ടാനച്ഛൻ പീഡിപ്പിക്കുന്നുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News