Viral Video : ഗേറ്റ് തുറന്ന് നൽകാൻ വൈകി; സെക്യൂരിറ്റി ജീവക്കാരനെ പൊതുരെ തല്ലി കോളേജ് അധ്യാപിക

Noida Woman Slaps Security Guard Video : നോയിഡ സെക്ടർ 121ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയുടെ സുരക്ഷ ജീവനക്കാരനെയാണ് സൊസൈറ്റിയിൽ തന്നെ താമസിക്കുന്ന സ്ത്രീ തുടരെ തുടരെ തല്ലിയത്.

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 05:06 PM IST
  • സ്ത്രീ സുരക്ഷ ജീവനക്കാരനെ തല്ലുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
  • നോയിഡ സെക്ടർ 121ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയുടെ സുരക്ഷ ജീവനക്കാരനെയാണ് സൊസൈറ്റിയിൽ തന്നെ താമസിക്കുന്ന സ്ത്രീ തുടരെ തുടരെ തല്ലിയത്.
  • സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ നോയിഡ ഫേസ് 3 സെക്ടർ 121 പോലീസ് സ്റ്റേഷനിൽ സ്ത്രീക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.
  • നേരത്തെ സമാനമായി ഒരു മാസം മുമ്പ് നോയിഡയിൽ തന്നെ ഭവ്യ റായി എന്ന സ്ത്രീ സുരക്ഷ ജീവനക്കാരനെ മർദിച്ചിരുന്നു
Viral Video : ഗേറ്റ് തുറന്ന് നൽകാൻ വൈകി; സെക്യൂരിറ്റി ജീവക്കാരനെ പൊതുരെ തല്ലി കോളേജ് അധ്യാപിക

ന്യൂ ഡൽഹി : അപ്പാർട്ട്മെന്റിന്റെ ഗേറ്റ് തുറന്ന് നൽകാൻ ആൽപം വൈകി എന്നതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനെ സ്ത്രീ പൊതുരെ തല്ലി. ഡൽഹി എൻസിആറിലെ നോയിഡയിലാണ് (ഉത്തർ പ്രദേശ്) സംഭവം. സ്ത്രീ സുരക്ഷ ജീവനക്കാരനെ തല്ലുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. 

നോയിഡ സെക്ടർ 121ലെ ക്ലിയോ കൗണ്ടി സൊസൈറ്റിയുടെ സുരക്ഷ ജീവനക്കാരനെയാണ് സൊസൈറ്റിയിൽ തന്നെ താമസിക്കുന്ന സ്ത്രീ തുടരെ തുടരെ തല്ലിയത്. സ്ത്രീ ഒന്നലധികം തവണ ജീവനക്കാരനെ തല്ലുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഹിന്ദി മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം സുരക്ഷ ജീവനക്കാരനെ തല്ലിയ സ്ത്രീ ഒരു കോളേജ് പ്രൊഫസറാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ നോയിഡ ഫേസ് 3 സെക്ടർ 121 പോലീസ് സ്റ്റേഷനിൽ സ്ത്രീക്കെതിരെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.  സെക്യുരിറ്റി ജീവനക്കാരനെ മർർദിക്കുന്ന ദൃശ്യങ്ങൾ: 

ALSO READ : വിഭജനത്തിന്റെ മുറിവുകൾ.... ഹൃദയസ്പർശിയായ രം​ഗങ്ങൾ; വൃദ്ധരായ സഹോദരിയും സഹോദരനും ആദ്യമായി കണ്ടുമുട്ടിയപ്പോൾ

നേരത്തെ സമാനമായി ഒരു മാസം മുമ്പ് നോയിഡയിൽ തന്നെ ഭവ്യ റായി എന്ന സ്ത്രീ സുരക്ഷ ജീവനക്കാരനെ മർദിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് അറസ്റ്റിലായ വനിതയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു. സുരക്ഷ ജീവനക്കാരനെ മർദിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു എന്ന കുറ്റങ്ങൾക്കാണ് ഭവ്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News