യുവതിയെ മദ്യം നൽകി പീഡിപ്പിച്ച് ആഭരണം കവർന്നു; പിന്നാലെ ഭീഷണി; യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് സ്റ്റേഷന്‍ പരിധിയിലെ 22 വയസ്സുള്ള യുവതിയെ പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണമാല നല്‍കണമെന്നും ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 25, 2022, 04:41 PM IST
  • എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെ (22) ആണ് അന്വേഷണ സംഘം പിടികൂടിയത്.
  • യുവാവ് പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു.
  • ഇയാളുടെ മൊബൈല്‍ ഫോണും കാറും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
യുവതിയെ മദ്യം നൽകി പീഡിപ്പിച്ച് ആഭരണം കവർന്നു; പിന്നാലെ ഭീഷണി; യുവാവ് അറസ്റ്റിൽ

മലപ്പുറം: യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച ശേഷം സ്വര്‍ണാഭരണം കവരുകയും പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടു‍ത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍.  എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെ (22) ആണ് അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് സ്റ്റേഷന്‍ പരിധിയിലെ 22 വയസ്സുള്ള യുവതിയെ പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചത്. ബിരുദ വിദ്യാര്‍ഥിനിയാണ് യുവതി. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് സ്വര്‍ണമാല നല്‍കണമെന്നും ഇല്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു. പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ചുകൊടുത്തു. 

Read Also: ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ

ഇവരോട് തനിക്കു വഴങ്ങണമെന്നും ഇല്ലെങ്കില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണി തുടര്‍ന്നതോടെ ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

പൊലീസിന്റെ നിര്‍ദേശിച്ചതനുസരിച്ച് ബന്ധുവായ യുവതി വിളിച്ചതിനെ തുടര്‍ന്ന് കാണാനെത്തിയ യുവാവ് പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. സീനിയര്‍ സിപിഒ സനോജ്, സിപിഒ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ പീഡനം നടന്ന ലോഡ്ജില്‍ എത്തിച്ച് തെളിവെടുപ്പു നടത്തി. 

Read Also: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ കൊല്ലത്ത് പിടിയിൽ

ഇയാളുടെ മൊബൈല്‍ ഫോണും കാറും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒട്ടേറെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇയാളുടെ ഫോണില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇയാള്‍ സമാനമായ രീതിയില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും എസ്‌ഐ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News