വീട്ടിൽ നിന്ന് പല്ലികളെ എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവർ നിരവധിയുണ്ട്. ഇവർക്ക് പല്ലി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഭയവും വെറുപ്പും തോന്നും. പല്ലികൾ സാധാരണയായി വീടിന്റെ മൂലകളിലാണ് കാണപ്പെടാറുള്ളത്. അതുപോലെ തന്നെ പല്ലികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് അടുക്കള.
പല്ലികൾ സാധാരണയായി പ്രാണികളെ തേടിയാണ് നമ്മുടെ വീടുകളിൽ പ്രവേശിക്കുന്നത്. അതുപോലെ തന്നെ വീടുകളിൽ മിച്ചം വരുന്ന ഭക്ഷണവശിഷ്ടങ്ങൾ തേടിയും ഇവ ഇറങ്ങാറുണ്ട്. പല്ലി ശല്യം ഉണ്ടെങ്കിൽ അവയെ കൊല്ലുന്നത് ശരിയല്ല. പല്ലികൾ നമ്മുടെ വീട്ടിൽ അലഞ്ഞു തിരിയാതിരിക്കാൻ ചില നടപടികൾ പ്രയോഗിച്ചാൽ മതി. അത്തരം ചില നുറുങ്ങുകളാണ് ചുവടെ പറയുന്നത്.
ALSO READ: ചർമ്മ പ്രശ്നങ്ങൾക്ക് മികച്ച മരുന്ന്; കാപ്സിക്കം ഡയറ്റിൽ ഉൾപ്പെടുത്താം
മുട്ടത്തോടുകൾ ഉപയോഗിക്കുക
മുട്ടത്തോടിന്റെ ഗന്ധം പല്ലികൾക്ക് ഇഷ്ടമല്ല. അതിനാൽ പല്ലികൾ പതിവായി വരുന്ന വീടിന്റെ ഒരു മൂലയിൽ മുട്ടത്തോടുകൾ സൂക്ഷിക്കുക. എല്ലാ ആഴ്ചയും ഈ തോട് മാറ്റുക.
പേപ്പർ സ്പ്രേ
നിങ്ങൾ വീടിന് ചുറ്റും കറുത്ത കുരുമുളക് സ്പ്രേ തളിച്ചാൽ പിന്നെ അവിടേയ്ക്ക് പല്ലികൾ വരില്ല. കാരണം, കുരുമുളക് സ്പ്രേ പല്ലികളുടെ ചർമ്മത്തെ ബാധിക്കും. വേണമെങ്കിൽ കുരുമുളകുപൊടിയും വെള്ളവും കലർത്തി വീട്ടിൽ തന്നെ സ്പ്രേ ഉണ്ടാക്കാം.
സിങ്ക് വൃത്തിയാക്കുക
പല്ലികൾ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് സിങ്കിനു കീഴിലുള്ള ഭാഗം. കാരണം ഇവിടെയാണ് അഴുക്ക് അടിഞ്ഞുകൂടുന്നത്. അതിനാൽ എല്ലാ വാരാന്ത്യത്തിലും നിങ്ങൾ ഈ സ്ഥലം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം പല്ലികൾ വരുന്നത് തടയാൻ നിങ്ങൾക്ക് കഴിയില്ല.
നാഫ്തലിൻ ബോളുകൾ ഉപയോഗിക്കുക
നാഫ്തലിൻ ബോളുകൾ പല്ലികളുടെ ശത്രുവായാണ് കണക്കാക്കപ്പെടുന്നത്. കാരണം പല്ലികൾ ഒരിക്കലും നാഫ്തലിൻ ബോളുകളുടെ സമീപത്തേയ്ക്ക് വരാൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല നാഫ്തലിൻ ബോളുകൾ പ്രാണികളെയും ചിലന്തികളെയും ഉൾപ്പെടെ തടയുകയും ചെയ്യുന്നു.
എന്നാൽ, ഇവ കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകറ്റി നിർത്തണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അബദ്ധവശാൽ പോലും നാഫ്തലിൻ ബോളുകൾ കുട്ടികളോ വളർത്തു മൃഗങ്ങളോ വിഴുങ്ങരുത്.
ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കാം
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും മണം പല്ലികളെ അകറ്റി നിർത്താൻ സഹായിക്കും. അതിനാൽ നിങ്ങൾ അടുക്കളയുടെയും കുളിമുറിയുടെയും കോണുകളിലും ജനലുകളിലും ഇവ വെച്ചാൽ പല്ലികൾ അവിടെ വരില്ല. ഇടയ്ക്ക് ഇവ മാറ്റി പകരം പുതിയത് വെയ്ക്കുകയും വേണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ അറിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ധോപദേശം തേടുക. ZEE NEWS അത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...