ചായയ്ക്കൊപ്പം എന്തെങ്കിലും കഴിക്കുകയെന്നത് പലരുടെയും ശീലമാണ്. യഥാർത്ഥത്തിൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും. ചായയ്ക്കൊപ്പം എന്തൊക്കെ കഴിക്കാൻ പാടില്ല എന്നാണ് ഇനി പറയാൻ പോകുന്നത്.
ചില സമയങ്ങളിൽ ആളുകൾ ചായയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് തെറ്റായ ശീലമാണെന്ന് അറിയാതെ ആരോഗ്യ സംബന്ധമായ നിരവധി പ്രശ്നങ്ങളെ വിളിച്ചു വരുത്താറുണ്ട്. ഇത്തരം കാര്യങ്ങൾ ആളുകൾ അറിയേണ്ടത് ആവശ്യമാണ്. ചായയ്ക്കൊപ്പം ഇനി പറയുന്നവ കഴിക്കാൻ പാടില്ല.
ALSO READ: ഇയർ ഫോണിൽ പാട്ട് കേട്ട് ഉറങ്ങുന്നവരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
- ചായയ്ക്കൊപ്പം തണുത്ത പാനീയങ്ങൾ കുടിക്കരുത്. തണുത്ത പാനീയങ്ങൾ എന്ന് പറയുമ്പോൾ സോഡ, ശീതളപാനീയങ്ങൾ മുതലായവയാണ് ഉൾപ്പെടുന്നത്. ചായയ്ക്ക് മുമ്പോ ശേഷമോ തണുത്ത പാനീയങ്ങൾ കുടിക്കുകയാണെങ്കിൽ അത് ആ വ്യക്തിയുടെ ദഹനവ്യവസ്ഥയെ ബാധിക്കും.
- മഞ്ഞൾ ഉത്പ്പന്നങ്ങൾ ചായയ്ക്കൊപ്പം കഴിക്കാൻ പാടില്ല. നിങ്ങളുടെ ദഹന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ദ്രാവക ഘടകങ്ങൾ മഞ്ഞളിൽ അടങ്ങിയിരിക്കുന്നതാണ് കാരണം.
- ചായയ്ക്കൊപ്പം പുളിയുള്ള സാധനങ്ങൾ കഴിക്കരുത്. പ്രത്യേകിച്ച് നാരങ്ങ, പുളി തുടങ്ങിയവ ചായയ്ക്കൊപ്പം കഴിച്ചാൽ അത് ആരോഗ്യത്തിന് ഹാനികരമായി മാറും.
- ചിലർ ചായയ്ക്കൊപ്പം ചെറുപയർ പൊരിച്ചെടുത്ത് കഴിക്കാറുണ്ട്. എന്നാൽ ഈ കോമ്പിനേഷൻ ആരോഗ്യത്തിന് നല്ലതല്ല. ചായയ്ക്കൊപ്പം ഇത് കഴിച്ചാൽ ദഹനത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
- ചായയ്ക്കൊപ്പം പച്ചക്കറികൾ കഴിക്കരുത്. കടുക്, ബ്രോക്കോളി, ടേണിപ്പ്, റാഡിഷ്, കോളിഫ്ലവർ മുതലായവ ചായയ്ക്ക് ഒപ്പം കഴിക്കാൻ പാടില്ല.
- ചായയ്ക്കൊപ്പം സാലഡ്, പുഴുങ്ങിയ മുട്ട, ധാന്യങ്ങൾ തുടങ്ങിയവ കഴിക്കരുത്. അങ്ങനെ കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...