ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനുമെല്ലാം വാഴയില ഉപയോഗിക്കാറുണ്ട്. ഈ പരമ്പരാഗത രീതി നൂറ്റാണ്ടുകളായി പിന്തുടർന്നു പോരുന്ന ഒന്നാണ്. എന്നാൽ, എന്തുകൊണ്ടാണ് വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതെന്നോ അതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്നോ ഭൂരിഭാഗം ആളുകൾക്കും അറിയില്ല.
1. പോഷകാഹാര മൂല്യം
വാഴയിലയിൽ പോളിഫിനോൾസ്, വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഈ പോഷകങ്ങളിൽ ചിലത് ഭക്ഷണത്തിൽ ചേർക്കപ്പെടുകയും പോഷകാഹാരത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യുന്നു.
ALSO READ: മാറ്റാനാകാത്ത അന്ധതയിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കാം; ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ അവഗണിക്കരുത്
2. രുചി വർദ്ധിപ്പിക്കൽ
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി കൂട്ടും. വാഴയിലകൾ ഭക്ഷണത്തിന് യഥാർത്ഥ പ്രകൃതിദത്തമായ രുചി നൽകുന്നു.
3. ആകർഷകമാക്കും
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന് പരമ്പരാഗതമായ ഭംഗി നൽകുന്നു. വാഴയിലയിൽ വിളമ്പി വെച്ചിരിക്കുന്ന സദ്യ കണ്ടാൽ ആർക്കാണ് കഴിക്കാൻ തോന്നാത്തത്?!
4. ഭക്ഷണം വിഷരഹിതമാക്കും
പ്ലാസ്റ്റിക് അല്ലെങ്കിൽ തെർമോക്കോൾ പ്ലേറ്റുകളെ അപേക്ഷിച്ച് വാഴയില വിഷരഹിതമാണ്, അതിനാൽ ഭക്ഷണത്തിൽ ദോഷകരമായ രാസവസ്തുക്കൾ ഉൾപ്പെടില്ല. ഇത് ക്യാൻസർ സാധ്യതയും കുറയ്ക്കുന്നു.
5. ദഹനം മെച്ചപ്പെടുത്തും
വാഴയിലയിൽ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നത് ദഹനത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ ദഹന എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.
6. പ്രകൃതിദത്ത ആന്റിസെപ്റ്റിക്
ഭക്ഷണത്തിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിമൈക്രോബയൽ ഗുണങ്ങൾ വാഴയിലയിലുണ്ട്.
7. പരിസ്ഥിതി സൗഹൃദം
പരിസ്ഥിതിയെ മലിനമാക്കുന്ന പ്ലേറ്റുകളേക്കാൾ സ്വാഭാവികവും മികച്ചതുമായ ഓപ്ഷനാണ് വാഴയിലകൾ. പ്ലാസ്റ്റിക് അല്ലെങ്കിൽ ഫോം പ്ലേറ്റുകൾ മൂലമുണ്ടാകുന്ന മലിനീകരണവും ഇത് കുറയ്ക്കുന്നു.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഈ വിവരങ്ങൾ അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...