കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടം നേടുന്നത് wedding photoshoot ആണ്. ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന ഈ ഫോട്ടോഷൂട്ടിൽ ചിലത് പല ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടംനേടിയിട്ടുണ്ട്.
എന്തുചെയ്താൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാകാം എന്ന ഒറ്റചിന്തയിലാണ് വധുവരന്മാരും അതുപോലെതന്നെ ഫോട്ടോഗ്രാഫി കമ്പനികളും. സിനിമയെപ്പോലും വെല്ലുന്ന രംഗങ്ങളുമായിട്ടാണ് ഫോട്ടോഷൂട്ട് മുന്നേറുന്നത്. എന്നാൽ ഇപ്പോഴിതാ ബ്രൈഡൽ ഷവറിന് മേക്കോവർ നൽകി ഒരുക്കിയ groom shower ഇപ്പോൾ വൈറലാകുകയാണ്. 'ഇനി ഞങ്ങൾ ആൺപിള്ളാരായിട്ട് കുറയ്ക്കുന്നില്ല എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also read: കിടിലം സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ താരം; ഞെട്ടിത്തരിച്ച് ആരാധകരും..!
കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു രസത്തിന് എടുത്ത ഫോട്ടോഷൂട്ട് ആണെന്നാണ് പലരും കരുതിയത് എങ്കിലും ഇത് അങ്ങനല്ല കേട്ടോ. ഇത് ശരിക്കും 'ഗ്രൂം ഷവർ' തന്നെയാണ്. നവംബർ എട്ടിന് വിവാഹം നിശ്ചയിച്ചിരിക്കുന്ന കളമശ്ശേരി സ്വദേശി സാദിഖാണ് 'ഗ്രൂം'. വിവാഹത്തിന് മുന്നോടിയായി തികച്ചും വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് സാദിഖ് ആഗ്രഹിച്ചിരുന്നു.
തന്റെ ആഗ്രഹം അറിഞ്ഞ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അനസ് അലിയുടെ (Anas Ali) തലയിൽ ഉദിച്ചതാണ് ഈ ആശയം. അത് സാദിഖിനെ അറിയിക്കുകയും സാദിഖ് സമ്മതിക്കുകയുമായിരുന്നു. മാത്രമല്ല സംഗതി അറിഞ്ഞ സാദിഖിന്റെ കൂട്ടുകാരും റെഡിയായപ്പോഴാണ് ഈ ഫോട്ടോഷൂട്ട് ഇത്രയും മനോഹരമായത്. ലൊക്കേഷൻ ഈരാറ്റുപേട്ട തീക്കോയിലുള്ള വെള്ളച്ചാട്ടമാണ്. ഇതിനെല്ലാത്തിനും പുറമെ സ്ത്രീകളുടെ ഷവർ ഡ്രസ് തന്നെ ഇവരും കോസ്റ്റ്യൂം ആക്കിയപ്പോൾ ഗാംഭീരമായത് രാസകരമ്യ പോസുകളും ഭാവങ്ങളുമായിരുന്നു.
സോഷ്യൽ മീഡിയയിൽ (Social Media) പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇതൊരു വ്യത്യസ്ത ആശയമാണെന്നും ഇനി ഇത് ട്രെൻഡ് ആകുമെന്നും കമന്റുകളും എത്തിയിരുന്നു. വെഡ്ഡിംഗ് -ഫാഷൻ ഫോട്ടോഗ്രാഫർമാരാണ് അനസും കൂട്ടുകാരൻ ശ്രവണും. ചാലക്കുടിയിലെ അജി മേനോൻ ആണ് വീഡിയോഗ്രാഫർ. ഉടൻതന്നെ 'ഗ്രൂം ഷവറിന്റെ വീഡിയോയും പുറത്തിറങ്ങും എന്നാണ് സൂചന. ഫോട്ടോ കണ്ടപ്പോഴേ ആളുകൾക്ക് ചിരി അടക്കാൻ ആകുന്നില്ല അപ്പോ ഇനി വീഡിയോ എത്തുമ്പോൾ എന്തായിരിക്കും എന്ന കാത്തിരിപ്പിലാണ് സോഷ്യൽ മീഡിയ.
Also read: നിങ്ങളുടെ കയ്യിൽ ഈ 1 രൂപ നോട്ടുണ്ടോ... നിങ്ങൾക്ക് ലക്ഷാധിപതിയാകാൻ കഴിയും..!!!
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)