Butter Quality | നിങ്ങളുടെ വീട്ടിലുള്ള വെണ്ണയിൽ മായമുണ്ടോ? കണ്ടെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം

അധികം സ്റ്റാർച്ച് ചേർത്ത വെണ്ണ ചിലപ്പോൾ നിങ്ങൾക്ക് വിപണിയിൽ നിന്ന് ലഭിച്ചേക്കാം. ഇവ വെണ്ണയിൽ നിന്നുള്ള പ്രൊട്ടീന് പകരം കാർബോഹൈഡ്രോറ്റുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടാൻ ഇടയാക്കും.

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 09:26 PM IST
  • അധികം സ്റ്റാർച്ച് ചേർത്ത വെണ്ണ ചിലപ്പോൾ നിങ്ങൾക്ക് വിപണിയിൽ നിന്ന് ലഭിച്ചേക്കാം.
  • ഇവ വെണ്ണയിൽ നിന്നുള്ള പ്രൊട്ടീന് പകരം കാർബോഹൈഡ്രോറ്റുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടാൻ ഇടയാക്കും.
  • ഈ സ്റ്റാർച്ചുകൾ അമിത വണ്ണം ഉൾപ്പെടെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുന്നതാണ്.
Butter Quality | നിങ്ങളുടെ വീട്ടിലുള്ള വെണ്ണയിൽ മായമുണ്ടോ? കണ്ടെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം

നമ്മുടെ ആഹാര ശൈലിയിൽ ഏറ്റവും പ്രധാന ഭാഗമായി മാറിയിരിക്കുകയാണ് വെണ്ണ അഥവാ ബട്ടർ (Butter). വെജും അതേപോലെ തന്നെ നോൺ വെജ് കഴിക്കുന്നവർക്ക് ഒരോപോലെ തന്നെയാണ് അവരുടെ ഡയറ്റിന്റെ ഭാഗമായി ഇപ്പോൾ ബട്ടർ മാറിട്ടുണ്ട്. 

പണ്ടൊക്കെ ഈ വെണ്ണ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാറാണ് പതിവ്. എന്നാൽ നമ്മുടെ ജീവിത സാഹചര്യം മാറിയപ്പോൾ വെണ്ണ ഇപ്പോൾ നമ്മൾ കടകളിൽ നിന്ന് പായ്ക്കറ്റായി വാങ്ങിക്കാറാണുള്ളത്. എന്നാൽ നിങ്ങൾ പായ്ക്കറ്റുകളിലായി വാങ്ങിക്കുന്ന ഈ ബട്ടർ എത്രമാത്രം പരിശുദ്ധയുള്ളവയാണെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?

ALSO READ : ശ്രദ്ധിക്കുക.. തടി കുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തും Breakfast ൽ വരുന്ന ഈ ഒരു തെറ്റ്!

അധികം സ്റ്റാർച്ച് ചേർത്ത വെണ്ണ ചിലപ്പോൾ നിങ്ങൾക്ക് വിപണിയിൽ നിന്ന് ലഭിച്ചേക്കാം. ഇവ വെണ്ണയിൽ നിന്നുള്ള പ്രൊട്ടീന് പകരം കാർബോഹൈഡ്രോറ്റുകൾ നമ്മുടെ ശരീരത്തിൽ അടിഞ്ഞ് കൂടാൻ ഇടയാക്കും. ഈ സ്റ്റാർച്ചുകൾ അമിത വണ്ണം ഉൾപ്പെടെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി ഒരുക്കുന്നതാണ്. 

അപ്പോൾ എങ്ങനെ വെണ്ണയിൽ മായം കലർന്നിട്ടുണ്ടോ കണ്ടെത്തനാകും. അതിന് ഒരു എളുപ്പ വിദ്യയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : ഈ പ്രശ്നമുള്ളവർ 'കോളിഫ്ലവർ' തൊടുക പോലും ചെയ്യരുത്!

വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്. നിങ്ങൾ കടയിൽ നിന്ന്  വാങ്ങിച്ച ബട്ടറിൽ നിന്ന് അൽപം എടുത്ത് ഒരു ഗ്ലാസ് വെള്ളിത്തിലേക്ക് ഇടുക. അതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിൻ ലായിനിയും കൂടി ചേർത്ത് അൽപം സമയം മാറ്റിവെക്കുക. 

കുറിച്ച നേരം കഴിഞ്ഞ് നോക്കുമ്പോൾ ഗ്ലാസിലെ വെള്ളത്തിന്റെ നിറം നീലയായാൽ നിങ്ങൾ വാങ്ങിച്ച വെണ്ണയിൽ സ്റ്റാർച്ചെന്ന മായം കലർത്തിട്ടുണ്ടെന്ന് അനുമാനിക്കാം. ഇനി അഥവാ വെള്ളത്തിന് നിറമാറ്റമില്ലെങ്കിൽ നിങ്ങൾ വാങ്ങിയ വെണ്ണ പരിശുദ്ധമാണ് അനുമാനിക്കാവുന്നതാണ്. 

FSSAI പങ്കുവെച്ച വീഡിയോ: 

ALSO READ : അമിതമായാല്‍ തക്കാളിയും അപകടകാരി, പാർശ്വഫലങ്ങൾ അറിയാം

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News