Lady Finger Benefits: പ്രമേഹം കുറയ്ക്കാൻ വെണ്ടയ്ക്ക കഴിക്കാം; അറിയേണ്ടതെല്ലാം

 Diabetes Tips : വെണ്ടയ്ക്ക പ്രമേഹം കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 02:46 PM IST
  • വെണ്ടയ്ക്ക പ്രമേഹം കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
  • സ്ഥിരമായി വെണ്ടയ്ക്ക കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും.
  • വെണ്ടയ്ക്കയിലുള്ള പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
Lady Finger Benefits: പ്രമേഹം കുറയ്ക്കാൻ വെണ്ടയ്ക്ക കഴിക്കാം; അറിയേണ്ടതെല്ലാം

ആരോഗ്യ സംരക്ഷണത്തിന് പച്ചക്കറികൾ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് പോഷക ഗുണങ്ങൾ ഏറെയുള്ള പച്ചക്കറികളുടെ സ്ഥിരമായ ഉപയോഗം നിരവധി രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക പ്രമേഹം കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കും

വെണ്ടയ്ക്കയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിനുകളും ശരീരത്തിനാവശ്യമായ ധാതുക്കളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള പെക്ടിൻ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ശരീരത്തിൽ ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയുമ്പോൾ, ഹൃദയാഘാതത്തിനുള്ള സാധ്യത കുറയും.

പ്രമേഹം കുറയ്ക്കും

പ്രമേഹ രോഗികൾ സ്ഥിരമായി വെണ്ടയ്ക്ക കഴിക്കുന്നത് വളരെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബറാണ് പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്നത്. കൂടാതെ ദഹന പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യും.

ക്യാൻസർ 

സ്ഥിരമായി വെണ്ടയ്ക്ക കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. വെണ്ടയ്ക്കയിൽ ധാരാളം ആന്റിഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്. ഇതും വെണ്ടക്കയിൽ അടങ്ങിയിട്ടുള്ള ഫൈബറുകളും ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

പ്രതിരോധ ശേഷി വർധിപ്പിക്കും 

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വെണ്ടയ്ക്കയിലുള്ള പോഷകങ്ങൾ ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. അതിനാൽ ദിവസവും വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.

ഇത് പൊതുവായ അറിവകളുടെയും, നാട്ടു വൈദ്യങ്ങളുടെയും അടിസ്ഥാനത്തിൽ എഴുതിയിരിക്കുന്ന ലേഖനമാണ്. ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ വിദഗ്ദ്ധന്മാരെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്.    

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News