Liver Health: മദ്യം മാത്രമല്ല, കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കും ഈ ഭക്ഷണങ്ങൾ

Foods To Avoid For Healthy Liver: കരളിന്റെ ആരോ​ഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കരളിന്റെ ആരോ​ഗ്യം മോശമാകുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 02:17 PM IST
  • ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് മുതൽ വിവിധ മരുന്നുകളുടെ സ്ഥിരമായ ഉപയോ​ഗം വരെ നിരവധി ഘടകങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്
  • അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങളുടെ ഉയർന്ന ഉപഭോഗം ഫാറ്റി ലിവർ പോലുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും
Liver Health: മദ്യം മാത്രമല്ല, കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കും ഈ ഭക്ഷണങ്ങൾ

കരളിന്റെ ആരോ​ഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ കരളിന്റെ ആരോ​ഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കരളിന്റെ ആരോ​ഗ്യം മോശമാകുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ സാരമായി ബാധിക്കും.

ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് മുതൽ വിവിധ മരുന്നുകളുടെ സ്ഥിരമായ ഉപയോ​ഗം വരെ നിരവധി ഘടകങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. അനാരോഗ്യകരമായ ഭക്ഷണപദാർഥങ്ങളുടെ ഉയർന്ന ഉപഭോഗം ഫാറ്റി ലിവർ പോലുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

കരളിന്റെ ആരോഗ്യത്തെ മോശമാക്കുന്ന ശീലങ്ങളിൽ ഒന്നാണ് മദ്യപാനം. എന്നാൽ, മദ്യപാനത്തേക്കാൾ കരളിനെ ബാധിക്കുന്ന ഭക്ഷണങ്ങളും ഉണ്ട്. കരളിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഏതെല്ലാമാണെന്ന് നോക്കാം. ഇവ എങ്ങനെ കരളിന്റെ ആരോ​ഗ്യത്തെ മോശമാക്കുന്നുവെന്ന് മനസ്സിലാക്കാം.

ഉയർന്ന പഞ്ചസാരയുടെ ഉപഭോ​ഗം- പഞ്ചസാരയുടെ അമിതമായ ഉപഭോഗം കരളിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറച്ച് പഞ്ചസാരയ്ക്ക് പകരം ആരോ​ഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പഞ്ചസാര ഒഴിവാക്കുന്നത് കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും.

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ- അന്നജം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളും പ്രോസസ്ഡ് ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഈ ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണെന്നും അവ ഒഴിവാക്കാനാവില്ലെന്നും അറിയാം. അതിനാൽ, അന്നജം അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോ​ഗം കുറയ്ക്കാൻ ആരോ​ഗ്യവി​ദ​ഗ്ധർ നിർദേശിക്കുന്നു.

ALSO READ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി ബെസ്റ്റ്; അറിയാം മറ്റ് ​ഗുണങ്ങളും

കൊഴുപ്പുള്ള ഭക്ഷണങ്ങൾ- ബർഗർ, പിസ, ഫ്രൈകൾ എന്നിവ ദഹിക്കാൻ വളരെ പ്രയാസമുള്ളതും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നതുമാണ്. പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റുകളും കരളിന്റെ ആരോ​ഗ്യത്തിന് ദോഷം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതലാണ്. ഇവയുടെ അമിതമായ ഉപഭോ​ഗം കരളിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകും. ഇത് പിന്നീട് ലിവർ സിറോസിസിലേക്ക് നയിക്കും.

ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ- ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നതിന് ഉപ്പ് ചേർക്കും. എന്നാൽ, ഭക്ഷണത്തിൽ ഉപ്പ് കൂടുതലായി ചേർക്കുന്നത് കരളിന്റെ ആരോ​ഗ്യത്തെ മോശമായി ബാധിക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കുകയും ചെയ്യും. ഉപ്പ് ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് വിവിധ രോ​ഗാവസ്ഥകളിലേക്ക് നയിക്കും.

റെഡ് മീറ്റ്- റെഡ് മീറ്റ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കാരണം, അതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ, റെഡ് മീറ്റ് ദഹിക്കുന്നത് വളരെ സമയം എടുക്കും. പ്രോട്ടീൻ അമിതമായി ശരീരത്തിൽ എത്തുന്നത് കരൾ രോ​ഗങ്ങളിലേക്ക് നയിക്കും. അതിനാൽ, റെഡ് മീറ്റ് അമിതമായി കഴിക്കരുത്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News