Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?

Optical Illusion: ഈ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. 

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 05:52 PM IST
  • നിങ്ങളുടെ നിരീക്ഷണ കഴിവ് എത്രത്തോളമുണ്ടെന്ന് അറിയാൻ കഴിയുന്ന ഒരു പരീക്ഷണമാണിത്.
  • ഏറ്റവും മികച്ച നിരീക്ഷപാടവമുള്ളവർക്ക് മാത്രമെ ഇതിൽ നിന്ന് പാമ്പിനെ കണ്ടെത്താൻ കഴിയൂ.
  • ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്.
Optical Illusion: 11 സെക്കൻഡിനുള്ളിൽ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താൻ കഴിയുമോ?

ഓരോ ദിവസവും നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കാഴ്ചക്കാർക്ക് എപ്പോഴും ഇത്തരം ചിത്രങ്ങൾ കൗതുകമാണ്. പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ഒരുപാട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം നമ്മൾ കാണാറില്ലേ? അത്തരത്തിലുള്ള ചിത്രങ്ങളെ ഒപ്റ്റിക്കൽ ഇല്യൂഷഷൻ ചിത്രങ്ങൾ എന്ന് പറയാം. വിഷ്വൽ ഇല്യൂഷൻ എന്നും ഒപ്റ്റിക്കൽ ഇല്യൂഷനെ പറയും. നമ്മുടെ വ്യക്തിത്വത്തെ കുറിച്ച് പോലും വെളിപ്പെടുത്താൻ സാധിക്കുന്നതാണ് ഇത്തരം ചിത്രങ്ങൾ. ചിലതിൽ ചിത്രങ്ങൾ മാത്രമല്ല, ഒളിഞ്ഞിരിക്കുന്ന പല അർത്ഥങ്ങളുമുണ്ടാകാറുണ്ട്. നമ്മുടെ കണ്ണിനെയും തലച്ചോറിനെയും കുഴപ്പിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറലാകുകയും ചർച്ചയാകാറുമുണ്ട്.

ഇവിടെ നൽകിയിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിൽ നിന്ന് മറഞ്ഞിരിക്കുന്ന പാമ്പനെ കണ്ടെത്താമോ? ഈ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുന്ന പാമ്പിനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഇവിടെ നിങ്ങൾ നേരിടുന്ന വെല്ലുവിളി. ശ്രദ്ധിച്ചു നോക്കിയാൽ മറഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താനാകും. നിങ്ങളുടെ നിരീക്ഷണ കഴിവ് എത്രത്തോളമുണ്ടെന്ന് അറിയാൻ കഴിയുന്ന ഒരു പരീക്ഷണമാണിത്. ഏറ്റവും മികച്ച നിരീക്ഷപാടവമുള്ളവർക്ക് മാത്രമെ ഇതിൽ നിന്ന് പാമ്പിനെ കണ്ടെത്താൻ കഴിയൂ.

Also Read: Optical Illusion: ഈ പാണ്ടകൾക്കിടയിൽ നിന്നും പട്ടിക്കുട്ടിയെ കണ്ടെത്താമോ? 20 സെക്കൻഡ് മാത്രമാണ് സമയം

 

കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സൂചന തരാം. ചിത്രത്തിന്റെ വലത് വശത്തായാണ് പാമ്പുള്ളത്. ഇപ്പോൾ നിങ്ങൾ കണ്ടെത്തിയില്ലേ മറഞ്ഞിരിക്കുന്ന പാമ്പിനെ? കുറച്ച് പേരെങ്കിലും കണ്ടുകാണും. കണ്ടെത്താൻ കഴിയാത്തവർക്ക് വേണ്ടി പാമ്പ് എവിടെയെന്ന് അടയാളപ്പെടുത്തിയ ചിത്രം ചുവടെ കൊടുക്കുന്നു. 

ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു. മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News