Tongue Burn Remedies : നാക്കിന് പൊള്ളലേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

തേനിന് ആന്റി ബാക്റ്റീരിയൽ  കഴിവുകളുണ്ട്. അത് പലതരത്തിലുള്ള മുറിവുകളും പൊള്ളലുകളും ഭേദമാക്കാൻ കഴിവുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 04:05 PM IST
  • കറ്റാർവാഴയ്ക്ക് നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന പൊള്ളലുകൾക്ക് പരിഹാരമാകാൻ സാധിക്കാറുണ്ട്.
  • തേനിന് ആന്റി ബാക്റ്റീരിയൽ കഴിവുകളുണ്ട്. അത് പലതരത്തിലുള്ള മുറിവുകളും പൊള്ളലുകളും ഭേദമാക്കാൻ കഴിവുണ്ട്.
  • വേദന കുറയ്ക്കാനും അണുബാധ ഇല്ലാതാക്കാനും സഹായിക്കുന്ന മറ്റൊരു വഴിയാണ് വായിൽ ഉപ്പ് വെള്ളം കൊള്ളുകയെന്നത്.
Tongue Burn Remedies : നാക്കിന് പൊള്ളലേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

നാക്കിന് പൊള്ളൽ ഏൽക്കുന്നത് വളരെ സാധാരണമായ കാര്യമാണ്. വളരെ ചൂടുള്ളത് എന്തെങ്കിലും കഴിച്ചാൽ നമ്മുടെ നാക്കിന് പെട്ടെന്ന് പൊള്ളലേൽക്കും. നാക്കിന് പൊള്ളലേറ്റാൽ എരിവുള്ള ഭക്ഷണങ്ങളോ  ചെറിയ ചൂടുള്ള ഭക്ഷണങ്ങളോ പോലും കഴിക്കാൻ ആളുകൾക്ക് ബുദ്ധിമുട്ടാണ്. നാവിന് ഉണ്ടാകുന്ന പൊള്ളലുകൾ സാധാരണ ഗതിയിൽ പെട്ടന്ന് മാറാറുണ്ട്. എന്നാൽ ബുദ്ധിമുട്ടുകൾ രണ്ടാഴ്ചയിൽ കൂടുതൽ നിലനിന്നാൽ ആരോഗ്യ വിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. 

നാക്കിന് പൊള്ളലേറ്റാൽ എന്ത് ചെയ്യാം?

കറ്റാർവാഴ: കറ്റാർവാഴയ്ക്ക് നമ്മുടെ ചർമ്മത്തിൽ  ഉണ്ടാകുന്ന പൊള്ളലുകൾക്ക് പരിഹാരമാകാൻ സാധിക്കാറുണ്ട്. പല പ്രാവശ്യം കറ്റാർ വാഴയുടെ നീര് നാക്കിന്റെ പൊള്ളിയ ഭാഗത്ത് പുരട്ടുന്നത് വേദന കുറയ്ക്കാൻ സാധിക്കും. കറ്റാർ വാഴയുടെ നീര് തേച്ച ശേഷം ചെറു ചൂട് വെള്ളത്തിൽ വായ കഴിക്കണം.

ഹൈഡ്രജൻ പെറോക്‌സൈഡ്: ഹൈഡ്രജൻ പെറോക്‌സൈഡ് ഒരു ആന്റിസെപ്റ്റിക്കാണ്. ഇതിന് നാക്കിലുണ്ടാകുന്ന പൊള്ളലുകളും  മറ്റ് അണുബാധകളും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഹൈഡ്രജൻ പെറോക്‌സൈഡ് വെള്ളത്തിൽ അലിയിച്ച ശേഷം പഞ്ഞിയിൽ മുക്കി പൊള്ളലേറ്റ ഭാഗത്ത് വെയ്ക്കുക. ശേഷം ചെറു ചൂട് വെള്ളത്തിൽ വായ കഴുകാനും മറക്കരുത്.

വെളിച്ചെണ്ണ: വെളിച്ചെണ്ണ ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള ഒരു സാധനമാണ്. പഞ്ഞി ഉപയോഗിച്ച് വെളിച്ചെണ്ണ പൊള്ളലേറ്റ ഭാഗത്ത് പുരട്ടുക. ഇത് പൊള്ളൽ ഭേദമാക്കാൻ സഹായിക്കും. 

ഉപ്പ് വെള്ളം: വേദന കുറയ്ക്കാനും അണുബാധ ഇല്ലാതാക്കാനും സഹായിക്കുന്ന മറ്റൊരു വഴിയാണ് വായിൽ ഉപ്പ് വെള്ളം കൊള്ളുകയെന്നത്. ഒരു കപ്പ് ചൂട് വെള്ളത്തിൽ ഉപ്പിട്ട് പലതവണ ഉപ്പ് വെള്ളം വായിൽ കൊള്ളുക. ഇത് പൊള്ളൽ ഭേദമാകാൻ സഹായിക്കും.

തേൻ: തേനിന് ആന്റി ബാക്റ്റീരിയൽ  കഴിവുകളുണ്ട്. അത് പലതരത്തിലുള്ള മുറിവുകളും പൊള്ളലുകളും ഭേദമാക്കാൻ കഴിവുണ്ട്. നാക്ക് പൊള്ളിയ സ്ഥലത്ത് തേൻ പുരട്ടുക. അല്ലെങ്കിൽ തേൻ ഒഴിച്ച ചായ കുടിക്കുക. 

പൊള്ളലേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും വേദനയും പൊള്ളലും കുറയുന്നില്ലെങ്കിൽ ആരോഗ്യ വിദഗ്‌ധനെ കാണേണ്ടതും ആന്റി ബയോടിക്‌സോ, വൈറ്റമിൻ സപ്പ്ളിമെൻറ്സും കഴിക്കേണ്ടത് അത്യാവശ്യമാണ്. അത് പോലെ തന്നെ എരിവുള്ളതും അസിഡിറ്റി ഉള്ള ഭക്ഷണങ്ങളും ഒഴിവാക്കാൻ മറക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News