Covid-19: 29 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, 27 പേരും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ... !!

Covid Third Wave ഭീതിയില്‍ രാജ്യം മുന്നോട്ടു നീങ്ങുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്ത‍ മുംബൈയില്‍ നിന്നും.  

Written by - Zee Malayalam News Desk | Last Updated : Sep 30, 2021, 09:44 PM IST
  • മുംബൈയിലെ മെഡിക്കൽ കോളേജിലെ 29 വിദ്യാർത്ഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
  • അവരില്‍ 27 പേരും രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരാണ് എന്നത് സംഭവത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു.
Covid-19: 29 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, 27 പേരും  രണ്ട്  ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ... !!

Mumbai: Covid Third Wave ഭീതിയില്‍ രാജ്യം മുന്നോട്ടു നീങ്ങുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്ത‍ മുംബൈയില്‍ നിന്നും.  

മുംബൈയിലെ മെഡിക്കൽ കോളേജിലെ 29 വിദ്യാർത്ഥികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അവരില്‍ 27 പേരും രണ്ട് ഡോസ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരാണ് എന്നത് സംഭവത്തിന്‍റെ ഭീകരത വ്യക്തമാക്കുന്നു.

മുംബൈയിലെ  കിംഗ് എഡ്വേർഡ് മെമ്മോറിയൽ (KEM) ആശുപത്രിയിലാണ്  ആശങ്കാജനകമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.  റിപ്പോര്‍ട്ട് അനുസരിച്ച് , കോവിഡ്-19  (Covid-19) സ്ഥിരീകരിച്ചുവരില്‍   23 പേർ രണ്ടാം വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥികളും ആറ് പേർ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളുമാണ്.   രണ്ട് വിദ്യാർത്ഥികളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മറ്റുള്ളവരോട് ക്വാറന്റൈനിൽ കഴിയാൻ നിര്‍ദ്ദേശിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read: Kerala COVID Update : സംസ്ഥാനത്തെ ഔദ്യോഗിക കോവിഡ് മരണനിരക്ക് കാൽലക്ഷം പിന്നിട്ടു, ഇന്ന് 16,000ത്തോളം പേർക്ക് രോഗബാധ

അതേസമയം, മെഡിക്കല്‍ കോളേജില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് ഒരേസമയം കോവിഡ് ബാധിച്ചത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.  

രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറില്‍  23,529 പുതിയ കോവിഡ് -19 കേസുകളും 311 മരണങ്ങളും രേഖപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

                     

Trending News