ന്യൂഡൽഹി: ഡൽഹിയിലെ 40 സ്കൂളുകൾക്ക് നേരെ ബോംബ് ഭീക്ഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പണം ആവശ്യപ്പെട്ടാണ് ഭീക്ഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 40 സ്കൂളുകള്‍ക്കാണ് ബോംബ് ഭീഷണി. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇ- മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു സന്ദേശം. ബോംബ് നിര്‍വ്വീര്യമാക്കാന്‍ 25 കോടിയോളം രൂപയാണ് (30,000 ഡോളര്‍) ആവശ്യപ്പെട്ടത്.
Read Also: കളർകോട് അപകടം: ആൽവിന് വിട നൽകാനൊരുങ്ങി നാട്;സംസ്കാരം ഇന്ന് ഉച്ചയോടെ
ഭീക്ഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചു. നിലവില്‍ പൊലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തുകയാണ്. സന്ദേശമയച്ചയാളുടെ ഐപി അഡ്രസും പരിശോധിക്കുന്നുണ്ട്.
#WATCH | Delhi: Visuals from outside Mother Mary's School in Mayur Vihar - one of the schools that received bomb threats, via e-mail
More than 40 schools received bomb threats via e-mail, in Delhi, today. pic.twitter.com/XrQHYhkP7x
— ANI (@ANI) December 9, 2024
കഴിഞ്ഞ ഒക്ടോബറില്‍ ഡൽഹി പ്രശാന്ത് വിഹാറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) സ്‌കൂളിന് പുറത്തും സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടനത്തിൽ സ്‌കൂൾ മതിലിനും സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡൽഹിയിലെ രണ്ട് സ്കൂളുകൾക്ക് നേരെയും ഹൈദരാബാദിലെ ഒരു സ്കൂളിന് നേരെയും ഭീക്ഷണി സന്ദേശം ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.