Actress Attack Case: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകി സുപ്രീംകോടതി

ഹണി എം വർ​ഗീസിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ജനുവരി 31 വരെ സമയം നീട്ടി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 12:26 PM IST
  • ജനുവരി 31നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദേശം.
  • ജഡ്ജി ഹണി എം വർ​ഗീസ് ആണ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്.
  • ആറ് മാസത്തെ സമയമാണ് വിചാരണ പൂർത്തിയാക്കാൻ ജഡ്ജി ആവശ്യപ്പെട്ടത്.
Actress Attack Case: നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി നൽകി സുപ്രീംകോടതി. ജനുവരി വരെ സമയം അനുവദിച്ചിട്ടുണ്ട്. ജനുവരി 31നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നൽകിയിരിക്കുന്ന നിർദേശം. ജഡ്ജി ഹണി എം വർ​ഗീസ് ആണ് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി സുപ്രീംകോടതിയെ സമീപിച്ചത്. ആറ് മാസത്തെ സമയമാണ് വിചാരണ പൂർത്തിയാക്കാൻ ജഡ്ജി ആവശ്യപ്പെട്ടത്.

ഹണി എം വർ​ഗീസിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ജനുവരി 31 വരെ സമയം നീട്ടി നൽകിയത്. വിചാരണ സമയബന്ധിയതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് ആഴ്ചയ്ക്കകം വിചാരണയുടെ പുരോ​ഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 

മലവെള്ള പാച്ചിലിൽ അകപ്പെട്ട കുട്ടി മരിച്ചു, കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ചിറ്റാറിന്റെ കൈവഴിയായ മങ്കയം ആറ്റിൽ കുളിക്കാനിറങ്ങിയ 10 പേരടങ്ങുന്ന സംഘം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. 8 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇതിൽ ഒരു കുട്ടി മരിക്കുകയും ബന്ധുവിനെ കാണാതാവുകയും ചെയ്തു.നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ സുനാജ് - അജ്മി ദമ്പതികളുടെ മകൾ  നസ്റിയ ഫാത്തിമ (9) ആണ് മരിച്ചത്. ബന്ധുവായ ഷാനി (33) യെയാണ് ഇനി കണാതായത്. തിരച്ചിലിനൊടുവിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.മങ്കയത്തിനു സമീപത്തുള്ള വാഴത്തോപ്പ് ഭാഗത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മലവെള്ളം എത്തിയത്.

ഒഴുക്കിൽ പെട്ട് കണ്ടെത്തിയ ഹൈറു (6) വിനെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ്റിൽ അര കി.മീറ്ററോളം മാറി മങ്കയം പമ്പ് ഹൗസിനു പിറകിൽ നിന്നാണ് കുട്ടികളെ കണ്ടെടുത്തത്. ഇന്നലെ ഉച്ച മുതൽ പൊന്മുടിയുടെ അടിവാരമായ ബ്രൈമൂർ, മങ്കയം, ഇടിഞ്ഞാർ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന്, വനം സംരക്ഷണ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മങ്കയം ഇക്കോ ടൂറിസം കേന്ദ്രം സന്ദർശിച്ച വിനോദ സഞ്ചാരികളെ അഞ്ചു മണിയോടെ അധികൃതർ കരയ്ക്കു കയറ്റി വിട്ട് പാസ് വിതരണം നിറുത്തി വെച്ചു.ഇതിനു ശേഷം ഇവിടെയെത്തിയ പത്തംഗ സംഘം മറ്റൊരു വഴിയിലൂടെയാണ് ആറ്റിൽ കുളിക്കാനിറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു. പാലോട് പൊലീസും വിതുരയിൽ നിന്ന്  ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തെരച്ചിലിന് നേതൃത്വം നൽകുന്നു.

Also Read: കെഎസ്ആർടിസിയിൽ ശമ്പള വിതരണം; കിട്ടുന്നത് ജൂലൈ മാസത്തെ ശമ്പളം

 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ  ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം  മഴ കനത്തേക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പറഞ്ഞിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News