Covid 19 Second Wave: ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കടന്ന് കോവിഡ് രോഗബാധ; രാജ്യം ആശങ്കയിൽ

കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ  1,03,558 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,25,89,067 ആയി. 

Written by - Zee Malayalam News Desk | Last Updated : Apr 5, 2021, 12:41 PM IST
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ 1,03,558 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,25,89,067 ആയി.
  • ഇതിന് മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2020 സെപ്തംബര് 17 നായിരുന്നു.
  • ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.
Covid 19 Second Wave: ഇന്ത്യയിൽ ആദ്യമായി ഒരു ലക്ഷം കടന്ന് കോവിഡ് രോഗബാധ; രാജ്യം ആശങ്കയിൽ

ഇന്ത്യയിൽ (India) ആദ്യമായി ദിവസേനയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ ആകെ  1,03,558 പേർക്കാണ് കോവിഡ് (Covid 19)  രോഗബാധ സ്ഥിരീകരിച്ചത്. ഇതോട് കൂടി ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,25,89,067 ആയി. ആശങ്ക ഉയർത്തുന്ന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച ഉന്നതതല യോഗം ചേർന്നു.

ഇതിന് മുമ്പ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2020 സെപ്തംബര് 17 നായിരുന്നു. അന്ന് ആകെ 97,894 പേർക്കാണ് ഒരു ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ 4 സംസ്ഥാനങ്ങളിലും ഒരു യൂണിയൻ ടെറിട്ടറിയിലും തെരഞ്ഞെടുപ്പ് (Election) നടക്കാനിരിക്കെയാണ് കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.

ALSO READ:  Covid19: രാജ്യത്തെ ഈ രണ്ട് സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന കൊറോണ കേസ്, ആശങ്ക പ്രകടിപ്പിച്ച് സർക്കാർ

തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടാൻ ആവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) സ്വീകരിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ് (Maharashtra) . ഞായറാഴ്ച്ച മാത്രം മഹാരാഷ്ട്രയിൽ 57,074 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 11,163 രോഗബാധിതരും മുംബൈയിൽ നിന്നും ഉള്ളവരാണ്. ഇപ്പോൾ മുംബൈയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 4,52,445 ആണ്.

ALSO READ: Covid-19: ഭീതി പടര്‍ത്തി കോവിഡ് രണ്ടാം തരംഗം, കഴിഞ്ഞ 24 മണിക്കൂറില്‍ കൊറോണ സ്ഥിരീകരിച്ചത് 89,129 പേര്‍ക്ക്

രോഗബാധിതരുടെ എന്നതിലെ വൻ വർധനയെ തുടർന്ന് മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാ ദിവസവും രാത്രികാലങ്ങളിലും വെള്ളിയാഴ്ച്ച 8 മണി മുതൽ തിങ്കളാഴ്ച്ച രാവിലെ 7 മണിവരെയുമാണ് ഇപ്പോൾ ലോക് ഡൗൺ ഏർപ്പെടുത്തിയിരിയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News