New Delhi: തിങ്കളാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ച മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാൻ ഇന്ന് ചൊവ്വാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ (BJP) ചേരും. അശോക് ചവാൻ തന്നെയാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ന് ബിജെപി ഓഫീസിൽ എത്തി പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേർന്ന് തന്റെ പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read: Ashok Chavan: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കോണ്‍ഗ്രസ് വിട്ടു, ബിജെപിയിലേക്കെന്ന് സൂചന
"ഇന്ന് എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പുതിയ തുടക്കമാണ്. ഇന്ന് പാര്‍ട്ടി ഓഫീസിൽ വെച്ച് ഞാൻ ഔപചാരികമായി ബിജെപിയിൽ ചേരുന്നു... മഹാരാഷ്ട്രയുടെ ക്രിയാത്മകമായ വികസനത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ചവാൻ പറഞ്ഞു. "ഇന്ന് ഉച്ചയോടെ ഞാന്‍ എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കാൻ പോകുന്നു, ഞാൻ ബിജെപിയിൽ ചേരാൻ പോകുന്നു..." അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Valentine's Day 2024 Horoscope: പ്രണയത്തിന്റെ കാര്യത്തില്‍ ഈ 7 രാശിക്കാർ അതീവ ഭാഗ്യവാന്മാര്!!
2008 ഡിസംബർ മുതൽ 2010 നവംബർ വരെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നുള്ള അശോക് ചവാൻ മഹാരാഷ്ട്ര കോൺഗ്രസിനുള്ളിലെ അതി ശക്തനായ നേതാവായിരുന്നു. അദ്ദേഹം ഗ്രാൻഡ് ഓൾഡ് പാർട്ടിയോട് വിട പറഞ്ഞത് കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ ശൂന്യത സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരാളികളുടെ കടുത്ത മത്സരത്തിനിടയിൽ പാർട്ടി സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അവസരത്തിലാണ് ചവാന് രാജി വയ്ക്കുന്നത് എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായ സാഹചര്യം ആണ് സൃഷ്ടിച്ചിരിയ്ക്കുന്നത്.
അശോക് ചവാൻ തിങ്കളാഴ്ചയാണ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. MLA സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു. തിങ്കളാഴ്ച രാവിലെ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ടാണ് അശോക് ചവാന് രാജിക്കത്ത് കൈമാറിയത്
അശോക് ചവാൻ കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത് മഹാരാഷ്ട്ര രാഷ്ട്രീയ രംഗത്ത് അലയൊലികൾ സൃഷ്ടിച്ചിരിയ്ക്കുകയാണ്.
അടുത്തിടെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് പേരുകേട്ട പല നേതാക്കളേയും നഷ്ടപ്പെട്ടു. അടുത്തിടെയാണ് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (NCP) ചേർന്നത്. അതിനു പിന്നാലെ മഹാരാഷ്ട്ര കോൺഗ്രസിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ മിലിന്ദ് ദേവ്റ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപനം നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി അശോക് ചവാന് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രാജീവ് ഗാന്ധി മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ബി ചവാന്റെ മകനാണ് അശോക് ചവാന്.
ഇതിനിടെ വരും ദിവസങ്ങളില്‍ പ്രതിപക്ഷത്തെ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.