ന്യൂഡൽഹി: അടുത്ത മാസം മുതൽ രാജ്യത്ത് ഉത്സവകാലം (Festive season) ആരംഭിക്കും. ഈ കൊറോണ (Covid19) കാലത്ത് വരാനിരിക്കുന്ന ഉത്സവ സീസണിൽ ബാങ്കുകൾക്ക് ഒരു പ്രധാന പങ്കാണ് ഉള്ളത്. എന്നാൽ ഇത്തവണ ഒക്ടോബർ (October) മാസത്തിൽ ബാങ്കുകൾ പകുതി ദിവസം മാത്രമേ തുറക്കുകയുള്ളൂ. കാരണം ഇത്തവണ Gazette, ലോക്കൽ കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും പിന്നെ ഞായറാഴ്ചയും കൂടി ചേർന്ന് ഏകദേശം 15 ദിവസത്തോളം അവധിയുണ്ടായിരിക്കും. എന്നാണ് റിപ്പോർട്ട്.
എന്നിരുന്നാലും ജനങ്ങളുടെ സൗകര്യാർത്ഥം എടിഎമ്മിൽ (ATM) ആവശ്യത്തിന് പണമുണ്ടാകും, കൂടാതെ ഓൺലൈൻ, മൊബൈൽ ബാങ്കിംഗും തുടരും, അതിനാൽ ആളുകൾക്ക് വളരെ കുറച്ച് പ്രശ്നങ്ങൾ മാത്രമേ നേരിടേണ്ടി വരുകയുള്ളൂ. അവധി (Holidays) ആരംഭിക്കുന്നത് ഒക്ടോബർ 2 വെള്ളിയാഴ്ച ഗാന്ധി ജയന്തിയോടെയാണ്.
ഇപ്രകാരമായിരിക്കും അവധി ദിനങ്ങൾ
ആർബിഐ വെബ്സൈറ്റ് അനുസരിച്ച് ദുർഗാ പൂജ, മഹാസപ്തമി, മഹാനവമി, ദസറ, Milad-e-Sharif, Eid-e-Milad-ul-Nabi Baravafat /ലക്ഷ്മി പൂജ, സർദാർ വല്ലഭായി പട്ടേൽ ജയന്തി / മഹർഷി വാൽമീകി ജയന്തി / കുമാർ പൂർണിമ എന്നീ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് അവധിയായിരിക്കും (Bank Holidays).
എന്നൊക്കെയായിരിക്കും ഈ അവധികൾ എന്നുനോക്കാം
02 October Friday Mahatma Gandhi Jayanti (Gazetted Holiday)
04 October Sunday (Weekly Holiday)
08 October Thursday (Local Holiday)
10 October Saturday (Second Saturday Holiday)
11 October Sunday (Weekly Holiday)
17 October Saturday (Local Holiday)
18 October Sunday (Weekly Holiday)
23 October Friday Durga Puja / Mahasaptami (Local Holiday)
24 October Saturday Mahaashtami / Mahanavami (Local Holiday)
25 October Sunday (Weekly Holiday)
26 October Monday Durga Puja (Vijayadashami)(Gazetted Holiday)
29 October Thursday Milad-e-Sherif (Local holiday)
30 October Friday (Eid-e-Milad) (Gazetted Holiday)
October 31 Saturday, the birth anniversary of Maharishi Valmiki and Sardar Patel(local holiday)
എന്നിരുന്നാലും, ബാങ്കുകളുടെ ഈ അവധി ദിനങ്ങളെല്ലാം ഓരോ സംസ്ഥാനങ്ങളിലേയും വ്യത്യസ്ത ഫെസ്റ്റിവൽ അനുസരിച്ചായിരിക്കും. പ്രാദേശിക അവധി ദിവസങ്ങളുള്ള സംസ്ഥാനങ്ങളിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ നടക്കും.