നിരവധി യോദ്ധാക്കൾ ഇന്ത്യൻ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ധീരരായ പോരാളികൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. അവരിൽ ഒരാളായിരുന്നു ഛത്രപതി ശിവജി മഹാരാജ്. 1670-ൽ അദ്ദേഹം മുഗളരുടെ സൈന്യവുമായി യുദ്ധം ചെയ്തു. മുഗളരെ പരാജയപ്പെടുത്തിയ ശേഷം സിംഹഗഡ് കോട്ടയിൽ പതാക ഉയർത്തി.
1674-ൽ അദ്ദേഹം പടിഞ്ഞാറൻ ഇന്ത്യയിൽ മറാത്ത സാമ്രാജ്യത്തിന് അടിത്തറയിട്ടു. ഛത്രപതി ശിവാജി മഹാരാജിന്റെ 391-ാം ജന്മദിനം രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. 1630 ഫെബ്രുവരി 19-ന് ജനിച്ച വീർ ശിവാജി മഹാരാജിന്റെ മഹത്തായ കഥ ജനങ്ങൾ ഇപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുന്നു.
ALSO READ: Mahashivratri 2023: മഹാശിവരാത്രി ദിനം, ശുഭ മുഹൂർത്തം, ചരിത്രം; മഹാശിവരാത്രിയുടെ പ്രാധാന്യം അറിയാം
ഛത്രപതി ശിവാജി മഹാരാജിന്റെ പ്രചോദനാത്മകമായ ചില ഉദ്ധരണികൾ
"ആത്മവിശ്വാസം ശക്തി നൽകുന്നു, ശക്തി അറിവ് നൽകുന്നു. അറിവ് സ്ഥിരത നൽകുന്നു, സ്ഥിരത വിജയത്തിലേക്ക് നയിക്കുന്നു."
"ശത്രു ബലഹീനനാണെന്ന് കരുതരുത്, എന്നാൽ, പിന്നീട് ശത്രു ബലവാനാണെന്ന് ഭയപ്പെടേണ്ടി വരില്ല."
"എല്ലാവരുടെയും കയ്യിൽ ആയുധം ഉണ്ടായാലും അധികാരം സ്ഥാപിക്കണമെങ്കിൽ ഇച്ഛാശക്തിയുണ്ടാകണം."
“ധീരനായ ഒരു മനുഷ്യൻ പണ്ഡിതനെയും ജ്ഞാനിയെയും ബഹുമാനിക്കുന്നു. എന്തെന്നാൽ, അറിവിൽ നിന്നും ജ്ഞാനത്തിൽ നിന്നും കൂടിയാണ് ധൈര്യം വരുന്നത്."
"നാം താമസിക്കുന്ന സ്ഥലത്തിന്റെ ചരിത്രവും നമ്മുടെ പൂർവ്വികരുടെ ചരിത്രവും നാം അറിഞ്ഞിരിക്കണം."
"ഓരോ വ്യക്തിയും വിദ്യാഭ്യാസം നേടണം, കാരണം, ഒരു യുദ്ധസമയത്ത്, ശക്തിയാൽ നേടാനാകാത്തത്, അറിവും തന്ത്രങ്ങളും കൊണ്ട് നേടിയെടുക്കാൻ കഴിയും, അറിവ് വിദ്യാഭ്യാസത്തിൽ നിന്നാണ് വരുന്നത്."
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...